Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയുടെ ഓണസമ്മാനം
reporter

കൊച്ചി: ഓണം അടിച്ചുപൊളിക്കാന്‍ പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വമ്പന്‍ ഓഫറാണ് ഓണത്തിന് മലയാളി പ്രവാസികള്‍ക്കായി ഒരുക്കുന്നത്. ഓണത്തിന് ഇന്ത്യയില്‍ നിന്നും ഷാര്‍ജയിലേക്കും തിരിച്ചും യാത്ര തിരക്ക് കൂടാതെ സുഗമമായി പറക്കാനുള്ള അവസരമാണ് എയര്‍ ഇന്ത്യ നല്‍കുന്നത് . എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒന്നില്‍ കൂടുതല്‍ വിമാനങ്ങളാണ് ഈ സീസണില്‍ രംഗത്ത് ഇറക്കുന്നത്.

കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഷാര്‍ജയിലേയ്ക്ക് 40 അധിക സര്‍വീസുകളുളാണ് ഓണത്തിന് പറക്കുന്നത്.ഇത് മൂലം തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറയുന്നു. കൊച്ചി, കോഴിക്കോട്, ഡല്‍ഹി തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നും ആഗസ്ത് 22 മുതല്‍ സപ്തംബര്‍ 4 വരെ സര്‍വീസുകളുണ്ട്. തിരുവനന്തപുരത്തുനിന്നും 16 വിമാനങ്ങളും, കൊച്ചിയില്‍ നിന്നും ആറും കോഴിക്കോടുനിന്നും 14 വിമാന സര്‍വ്വീസുകളും എയര്‍ ഇന്ത്യ ആരംഭിക്കുന്നുണ്ട്.

ഓണം സീസണില്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച മറ്റ് വിമാനക്കമ്ബനികള്‍ക്ക് കനത്ത തിരിച്ചടിയാകും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പദ്ധതിയിടുന്നുണ്ട്. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സ്ലോട്ട് ലഭിക്കുന്നതനുസരിച്ച് സര്‍വീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window