Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപ് രണ്ടാമതും ജാമ്യഹര്‍ജി സമര്‍പ്പിച്ചു, ഇത്തവണ ഫലം കാണുമോ ആവോ
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. അന്വേഷണം പൂര്‍ത്തിയായെന്നും ആദ്യ ജാമ്യാപേക്ഷക്ക് ശേഷം സാഹചര്യങ്ങളില്‍ മാറ്റമുണ്ടെന്നും ദിലീപ് ഹര്‍ജിയില്‍ ബോധിപ്പിച്ചു. നേരത്തെ അഭിഭാഷകന്‍ രാംകുമാര്‍ മുഖേന നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് വീണ്ടും ഇന്ന് ഉച്ചയോടെ പുതിയ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലന്നും, ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും. കഴിഞ്ഞ ഒരു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദിലീപ് ആലുവ സബ് ജയിലിലാണ് കഴിയുന്നത്.

ഷൂട്ടിംഗ് കഴിഞ്ഞതും റിലീസാകാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. അമ്പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window