Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹാദിയ കേസ്: അന്വേഷണ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറണം: സുപ്രീംകോടതി
Reporter

 ന്യൂഡല്‍ഹി: ഹാദിയ കേസിലെ അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. പൊലീസിനാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.

വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാര്‍ഥിയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കേസില്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്ത ഹര്‍ജിക്കാരന്‍ ഷഹീന്‍ ജഹാന്റെ അഭിഭാഷകന് സുപ്രീം കോടതിയുടെ വിമര്‍ശം നേരിടേണ്ടിവന്നു. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷെഹിന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നാണ് ഹൈക്കോടതി അസാധുവാക്കിയത്.

നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഷഫീന്‍ ജഹാന് ഐ.എസ്. ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ആരോപിച്ചിരുന്നു. തെളിവില്ലാത്ത ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഷഫീന്‍ ജഹാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കിയിരുന്നു.

ഈ മാസം അഞ്ചിന് കേസ് പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ അനുവദിക്കണമെന്ന് മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ഹാദിയയെ വിവാഹം കഴിച്ച യുവാവിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസില്‍ സുപ്രിം കോടതി എന്‍ഐഎയുടെ നിലപാട് ആരാഞ്ഞത്. എന്‍ഐഎ ഈ കേസില്‍ ഹൈക്കോടതിയിലും കക്ഷിയായിരുന്നു.

 
Other News in this category

 
 




 
Close Window