Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അതിരപ്പിള്ളി പദ്ധതി: നിര്‍മാണം ആരംഭിച്ചതായി കെഎസ്ഇബി
Reporter

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെഎസ്ഇബി. പ്രവൃത്തികള്‍ തുടങ്ങിയതായി കെഎസ്ഇബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച കെഎസ്ഇബിയുടെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. 

പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പുതന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതായാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പ്രാരംഭ നടപടിയാണ് ആരംഭിച്ചിരിക്കുന്നത്. വനവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ച് കോടി മുന്‍കൂര്‍ കെട്ടിവെച്ചെന്നാണ് സൂചന. പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് കണ്ണങ്കുഴിയിലെ ട്രാന്‍സ്‌ഫോര്‍മറില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

പരിസ്ഥിതി അനുമതി അവസാനിക്കുന്ന ജൂലൈ 18ന് മുന്‍പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ പാരിസ്ഥിതികാനുമതി റദ്ദാക്കപ്പെടാനും പാരിസ്ഥിതികാനുമതിയ്ക്കായി വീണ്ടും അപേക്ഷിക്കേണ്ടതായും വരും. ഇതൊഴിവാക്കുന്നതിനാണ് കാലവധി അവസാനിക്കുന്നതിനു മുന്‍പുതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെച്ചതെന്നാണ് കരുതുന്നത്. 

അതേസമയം, സമവായത്തിലൂടെ മാത്രമേ അതിരപ്പളളിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കു എന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. തന്റെ നിലപാട് സര്‍ക്കാരിന്റെ നിലപാടാണെന്നും മന്ത്രി പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞിന് നല്‍കിയ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയായാണ് പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി സഭയെ അറിയിച്ചത്. 

പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും സമവായം ഉണ്ടായാലേ പദ്ധതി നടപ്പാക്കൂ എന്നുമായിരുന്നു ചൊവാഴ്ച സഭയില്‍ മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അടുത്ത ദിവസം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി ആവര്‍ത്തിച്ചിരുന്നു. ഇതിനു പിറകെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.

മുന്‍ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് സിപിഐ, കോണ്‍ഗ്രസ് എന്നിവരുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പദ്ധതിക്കെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന്, സമവായമുണ്ടെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കൂവെന്ന നിലപാടില്‍ സര്‍ക്കാരെത്തിയിരുന്നു. പദ്ധതിക്കെതിരെ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും രംഗത്തെത്തിയിരുന്നു. 

 
Other News in this category

 
 




 
Close Window