Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ബിസിനസ്‌
  Add your Comment comment
ഓണത്തിന് തുണി വാങ്ങാനെത്തുന്നവര്‍ക്ക് ഒന്നര കോടി രൂപയുടെ സമ്മാനം നല്‍കുമെന്ന് കല്യാണ്‍ സില്‍ക്‌സ്
reporter
ഈ ഓണത്തിന് കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതി നടപ്പിലാക്കുകയാണ് കല്യാണ്‍ സില്‍ക്‌സ്. മുപ്പത് ദിവസം കൊണ്ട് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങള്‍ കസ്റ്റമേഴ്‌സിന് നല്‍കുന്ന പദ്ധതിയാണ് കല്യാണ്‍ നടപ്പിലാക്കുന്നത്. 'ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും'എന്ന സമ്മാനപദ്ധതിയ്ക്ക് കേരളത്തിലുടനീളം കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ ആഗസ്ത് 5ന് തിരിതെളിഞ്ഞു. ഈ പദ്ധതിയിലൂടെ ദിവസവും കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നല്‍കും. ഡെയ്‌ലി സമ്മാനങ്ങളുടെ വന്‍ നിരയാണ് ഉള്ളത്. മാരുതി സെലറിയോ എല്‍എക്‌സ്‌ഐ, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, പാനാസോണിക് 32 ഇഞ്ച് എല്‍ഇഡി ടിവി, വീഡിയോകോണ്‍ 1 ടണ്‍ എയര്‍കണ്ടീഷണര്‍, സാംസങ്ങ് ടാബ്ലെറ്റ്, സാംസങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ എന്നീ സമ്മാനങ്ങള്‍ കല്യാണ്‍ സില്‍ക്ക്‌സ് നല്‍കുന്നു. ഇതിനുപുറമെ 3 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളുമാണ് ഒരുക്കിയിട്ടുണ്ട്.
കല്യാണ്‍ സില്‍ക്‌സില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പം അല്ലെങ്കില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക.
 
Other News in this category

 
 




 
Close Window