Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
കോടതിയിലെത്തിയപ്പോള്‍ നടി മൊഴി മാറ്റി : ജീന്‍പോളിനെതിരേയുള്ള കേസ് ഒത്തു തീര്‍പ്പിലേക്ക്
reporter
അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അനുമതിയില്ലാതെ തന്റെ കഥാപാത്രത്തിന് ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുമടക്കമുള്ള നടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേര്‍ക്കെതിരേ പൊലീസ് എടുത്ത കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസില്‍ തനിക്ക് പരാതിയില്ലെന്ന് നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് വഴിതെളിഞ്ഞത്. കേസ് വീണ്ടും പരിഗണിക്കാന്‍ കോടതി വരുന്ന 16ലേക്ക് മാറ്റിവച്ചു.
കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ചെന്നുമാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നടിയുടെ അഭിഷാഷകന്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ എത്തിയിരുന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ വഴിയാണ് സത്യവാങ്മൂലം നല്‍കിയത്. 'ഹണി ബീ 2' എന്ന ജീന്‍പോള്‍ ലാലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിലെ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് നടി നേരത്തേ പരാതി നല്‍കിയിരുന്നത്.

നേരത്തേ ജീന്‍പോളിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എറണാകുളം എസിജെഎം കോടതിയില്‍ ജീന്‍പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. 'ഹണി ബീ2' എന്ന ചിത്രത്തിലെ അഭിനയത്തിന് തനിയ്ക്ക് പ്രതിഫലം നല്‍കിയില്ലെന്നും അതാവശ്യപ്പെട്ട് കൊച്ചി റമദ ഹോട്ടലില്‍ എത്തിയപ്പോള്‍ അശ്ലീലസംഭാഷണം നടത്തിയെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി പൊലീസിന് മൊഴിയും നല്‍കിയിരുന്നു. നടിയുടെ ആരോപണങ്ങള്‍ ശരിയാണെന്നും ആയതിനാല്‍ ജീന്‍ പോളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരെക്കൂടാതെ അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, സഹസംവിധായകന്‍ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തത്.
 
Other News in this category

 
 




 
Close Window