Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.78 INR  1 EURO=76.84 INR
ukmalayalampathram.com
Thu 19th Oct 2017
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ 2.36 ലക്ഷം പേര്‍ തെരുവിന്റെ സന്തതികള്‍
reporter
ഭവനരഹിതരും തെരുവിന്റെ സന്തതികളും എന്നാല്‍ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ കാഴ്ചയാണ് എന്ന തരത്തിലാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിശേഷണം. എന്നാല്‍ മുതലാളിത്ത രാജ്യമായ, ബ്രിട്ടനിലെ തെരുവിന്റെ സന്തതികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ് എന്നതാണ് യാഥാര്‍ഥ്യം.

നിലവില്‍ ബ്രിട്ടനില്‍ ഏകദേശം 2.36 ലക്ഷത്തോളം പേര്‍ തെരുവുകളിലാണ് അന്തിയുറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2041 ഓടെ വീടില്ലാത്തവരുടെ എണ്ണം 5.75 ലക്ഷമാവും എന്നാണു റിപ്പോര്‍ട്ട്. അതായത് 76 ശതമാനം വര്‍ദ്ധനയാണ് വരികയെന്ന് ഇത് സംബന്ധിച്ച് പ്രവര്‍ത്തനം നടത്തുന്ന ചാരിറ്റി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവണ്‍മെന്റ് അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടാത്ത പക്ഷം തെരുവുകളില്‍ അന്തിയുറങ്ങുന്നവരെ കൊണ്ട് ബ്രിട്ടന്‍ നിറയുമെന്നാണ് ചാരിറ്റി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഏകദേശം 159000ത്തോളം പേര്‍ മുകളിലാകാശമായി റോഡുവക്കുകളിലോ ഏതെങ്കിലും തരത്തിലുള്ള താല്‍ക്കാലിക സ്ഥലങ്ങളിലോ അന്തിയുറങ്ങുന്നതായി ഇത് സംബന്ധിച്ച പഠനം നടത്തിയ ക്രൈസിസ് ചൂണ്ടിക്കാട്ടുന്നു.


ഇത് കൂടാതെ 57000ത്തോളം കുടുംബങ്ങളാണ് ഉള്ളതെന്നും ഇതില്‍ 82000ത്തോളം മുതിര്‍ന്നവരും അന്‍പതിനായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നതായും കണക്കുകള്‍ പറയുന്നു. ഹെരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 2016 ല്‍ 9100ത്തോളം ആളുകളാണ് തറയില്‍ അന്തിയുറങ്ങിയിരുന്നതെങ്കില്‍ 68,300 ഓളംപേര്‍ സോഫയുടെ മുകളില്‍ ഉറങ്ങുന്നവരാണ്. 19,300 ഓളം പേര്‍ താല്‍ക്കാലിക സംവിധാനങ്ങളില്‍ അന്തിയുറങ്ങുമ്പോള്‍ 37,200 പേര്‍ ഹോസ്റ്റലുകളില്‍ താമസസൗകര്യം കണ്ടെത്തുന്നു.
ഇത് കൂടാതെ 2600 ഓളം പേര്‍ മറ്റ് സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. 8900ത്തോളം പേര്‍ ടെന്റുകളിലോ, കാറുകള്‍ അല്ലെങ്കില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കിടന്നുറങ്ങുമ്പോള്‍ 12000ത്തിലധികം പേര്‍ ഏവിടെയെങ്കിലും ഇരുന്ന് നേരം വെളുപ്പിക്കുന്നവരാണ്. 5000ത്തോളം ആളുകള്‍ സ്ത്രീകള്‍ക്കുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളിലോ വിന്റര്‍ നൈറ്റ് ഷെല്‍ട്ടറുകളിലോ അഭയം തേടാറുണ്ട്.
 
Other News in this category

 
 




 
Close Window