Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
മുട്ടകള്‍ വാങ്ങുന്നതിന് മുന്‍പ് ഒന്നു സൂക്ഷിച്ചേക്കുക, രാജ്യത്ത് എത്തിയ മുട്ടകള്‍ പലതും രോഗം വരുത്തുന്നത്
reporter

ലണ്ടന്‍: ഡച്ച് ഫാമുകളില്‍ നിന്ന് യുകെയില്‍ എത്തിയ മുട്ടകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതില്‍ പലതും ഉപയോഗിച്ചാല്‍ അസുഖം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഏഴു ലക്ഷം മുട്ടകളാണ് ഡച്ച് ഫാമുകളില്‍ നിന്ന് യുകെയില്‍ എത്തിയത്. ഭക്ഷ്യ വകുപ്പ് കണക്കാക്കിയതിലും വളരെ വലിയ തോതിലാണ് മുട്ടകള്‍ എത്തിയിരിക്കുന്നത്. സാന്‍ഡ് വിച്ച്, സാലഡ് തുടങ്ങിയവയിലും ഈ മുട്ടകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ മുട്ട മാത്രമല്ല, മുട്ട ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഡച്ച് ഫാമുകളില്‍ ഫിപ്രോനില്‍ എന്ന കീടനാശിനി ഉപയോഗിക്കുന്നുണ്ട്. ഇത് ശരീരത്തിലെത്തിയാല്‍ നാഡി വ്യൂഹത്തെ സാരമായി ബാധിക്കും. യുകെയില്‍ പ്രതിവര്‍ഷം എത്തുന്ന മുട്ടകളില്‍ 0.007 ശതമാനം മാത്രമാണ് ഈ ഏഴു ലക്ഷം മുട്ടകളെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇത് കുട്ടികളിലെത്തിയാല്‍ വന്‍ അപകടമാകും ഉണ്ടാക്കുക. 

ഇത്തരം മുട്ടകള്‍ പ്രധാനമായും സാന്‍ഡ് വിച്ചുകളിലാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയാണ് ഈ മുട്ടകള്‍ ്പ്രധാനമായും വിറ്റുപോകുന്നത്. ഡെന്‍മാര്‍ക്കിലും ഇതേ മുട്ടകളാണ് വിറ്റഴിച്ചത്. ഏകദേശം 20 ടണ്‍ മുട്ടകള്‍ ഇത്തരത്തില്‍ വിറ്റഴിച്ചുവെന്നാണ് കണക്കുകൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് ഈ മുട്ടകള്‍ യുകെയില്‍ എത്തിയതായി കണ്ടെത്തിയത്. നേരത്തേ റൊമേനിയ, ലക്‌സംബര്‍ഗ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളിലും ഇത്തരം മുട്ടകള്‍ പിടിച്ചെടുത്തിരുന്നു. സാന്‍ഡ്ബറി, മോറിസണ്‍, വെയ്‌ട്രോസ്, അസ്ദ എന്നിവിടങ്ങളിലെ സാന്‍ഡ് വിച്ച്, സാലഡ് എന്നിവ ഇതിനോടകം പിന്‍വലിച്ചു കഴിഞ്ഞു. അതേസമയം, എല്ലാ സൂപ്പര്‍മാര്‍ക്കറ്റിലും കര്‍ശന പരിശോധന നടത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window