Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കരുതിയിരിക്കുക, നിങ്ങള്‍ക്ക് നേരേ ഏതു സമയത്തും ഒരു ആക്രമണം പ്രതീക്ഷിക്കാം
reporter

ലണ്ടന്‍: തുടര്‍ച്ചയായി ഉണ്ടായ മൂന്ന് ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് വംശീയാക്രമണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുസ്ലിംകളെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും ഇതില്‍ ഏഷ്യന്‍ വംശജര്‍, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ ആക്രമണത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതായിരിക്കും. നാഷണല്‍ പൊലീസ് ചീഫ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം വെസ്റ്റ്മിനിസ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം ഉണ്ടായ ശേഷമാണ് ഇതില്‍ വര്‍ധനയുണ്ടായത്. ഇംഗ്ലണ്ട്, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റ്മിനിസ്റ്റര്‍ ആക്രമണത്തിന് ശേഷം 234 വംശീയാക്രമണം ഉണ്ടാ.ി മാഞ്ചസ്റ്റര്‍ ആക്രമണത്തിന് ശേഷം 273 ഉം ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന് ശേഷം 319 ഉം വംശീയാക്രമണം റിപ്പോര്‍ട്ട് ചെയ്തു. 2016 ല്‍ പ്രതിദിനം 171 വംശീയാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴിത് ഇരട്ടിയോളമായി. 

വെസ്റ്റ്മിനിസ്റ്റര്‍ ആക്രമണത്തിന് ശേഷം 12 ശതമാനവും മാഞ്ചസ്റ്റര്‍ ആക്രമണത്തിന് ശേഷം 50 ശതമാനവും ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന് ശേഷം 34 ശതമാവും വംശീയാക്രമണത്തില്‍ വര്‍ധന രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, രാത്രികാലങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window