Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.55 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഹര്‍ത്താലുകള്‍ പലവിധം, മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ടും കേരളത്തില്‍ ഹര്‍ത്താല്‍
reporter

കാസര്‍ഗോഡ്: ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഉളിക്കലില്‍ ഇന്ന് ഹര്‍ത്താല്‍. കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം അറ് വരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, വിദ്യാലയങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കര്‍മ്മ സമിതി 2003ല്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ഇവിടെ മദ്യ വില്‍പന ശാല തുടങ്ങിയത്. പിന്നീട് മദ്യ ഉപയോഗം കൂടിയതിനാല്‍ കുടുംബശ്രീയും പഞ്ചായത്തും സമ്മര്‍ദ്ദം ചെലുത്തിയാണ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മദ്യശാല അടച്ചു പൂട്ടിക്കുകയായിരുന്നു. എന്നാല്‍ മദ്യശാല പൂട്ടിയതിനെത്തുടര്‍ന്ന് വ്യാജമദ്യവില്‍പ്പന വര്‍ധിച്ചുവെന്നുപറഞ്ഞാണ് ഇപ്പോള്‍ കര്‍മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വ്യാജ മദ്യവില്‍പ്പന തടയണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രത്തിലുള്ള മദ്യശാല ആവശ്യമാണെന്നും ഇവര്‍ പറയുന്നു. 

 
Other News in this category

 
 




 
Close Window