Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സെക്‌സ് ടോയിസ് വാങ്ങുന്നവരില്‍ മലയാളി സ്ത്രീകളും മുന്‍പന്തിയില്‍
reporter

മുംബൈ: സെക്സ് ടോയ്സും സെക്ഷ്വല്‍ വെല്‍നെസ് ഉല്‍പന്നങ്ങളും വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറായ ദാറ്റ്സ് പേഴ്സണല്‍.കോം നടത്തിയ സര്‍വെയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സെക്‌സിനായി ഇന്ത്യക്കാര്‍ വന്‍ തോതില്‍ പണം ചെലവഴിക്കുന്നുവെന്നാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 62 ശതമാനം സെക്സ് ടോയ്സിന്റെ ഉപയോക്താക്കള്‍ പുരുഷന്‍മാരും 38 ശതമാനം സ്ത്രീകളുമാണ്. തിരുവനന്തപുരം, ബറോഡ, പൂനെ നഗരങ്ങളിലെ സ്ത്രീ ഉപയോക്താക്കള്‍ പുരുഷന്‍മാരെക്കാള്‍ മുന്‍പന്തിയിലാണ്. ഓണ്‍ലൈന്‍ സ്റ്റോറിന് ലഭിച്ച 80,000 ഓര്‍ഡറുകളുടെയും 52 മാസത്തെ വെബ്സൈറ്റ് ട്രാഫിക്കിന്റെയും ഉപയോക്താക്കളുമായുള്ള ആശയ വിനിമയത്തിന്റെയും സര്‍വ്വേകളുടെയും അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സെക്സ് ഉല്‍പന്നങ്ങളുടെ ഉപയോക്താക്കളില്‍ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും തൊട്ടുപിന്നിലായി കര്‍ണാടകയും പശ്ചിമ ബംഗാളും തമിഴ്നാടും ആന്ധ്രാപ്രദേശുമാണ്. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഗുജറാത്ത് നവരാത്രി ആഘോഷവേളയില്‍ മൂന്നാം സ്ഥാനം കൈയടക്കുന്നു. ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് മുംബൈയും തൊട്ടുപിന്നില്‍ ഡല്‍ഹിയുമാണ്. കേരളവും ഒട്ടും പിന്നിലല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

 
Other News in this category

 
 




 
Close Window