Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മുരുകന്റെ മരണം: ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും
REPORTER

 കൊല്ലം: വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് നിയമോപദേശം തേടും. കൊല്ലം, തിരുവന്തപുരം ജില്ലകളിലെ ആറ് ആശുപത്രികളാണു മുരുകനു ചികില്‍സ നിഷേധിച്ചത്. ഈ ആശുപത്രികളിലെ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യുന്നതിനു കോടതിവിധികള്‍ തടസ്സമുണ്ടോ എന്നാണു പ്രധാമായും ആരായുക. ചികില്‍സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണ സംഘം അറിയിച്ചു. മുരുകന്‍ മരിക്കുമെന്നു !ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, മുരുകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനഃപൂര്‍വമായ വീഴ്ചവരുത്തിയെന്നു വ്യക്തമായി. രണ്ട് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരിക്കെയാണ് ഇല്ലെന്നു പറഞ്ഞു ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മടക്കിയയച്ചത്. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ബദല്‍ സംവിധാനമൊരുക്കിയില്ല. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നു മൊഴി നല്‍കി അന്വേഷണസംഘത്തെയും അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചു.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ സമയം അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊള്ളല്‍ ചികില്‍സാ വിഭാഗത്തിലും രണ്ടു പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങളിലെ മേധാവികളുമായി കൂടിയാലോചന നടത്താതെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു നിരുത്തരവാദത്തോടെ അറിയിക്കുകയായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും ചികില്‍സ ലഭിക്കാഞ്ഞതോടെ മുരുകനുമായെത്തിയ ആംബുലന്‍സ് മടങ്ങി. മടങ്ങിപ്പോകുന്നതിനിടെയാണ് മുരുകന്റെ മരണം സംഭവിച്ചത്.

ആശുപത്രിയിലെ രണ്ടു വെന്റിലേറ്ററും പുറത്തുനിന്നെത്തുന്ന രോഗിക്കു നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നു അന്വേഷണത്തില്‍ വ്യക്തമായി. അണുബാധയൊഴിവാക്കാന്‍ വെന്റിലേറ്റര്‍ സംവിധാനത്തിലെ നിസ്സാര വിലയുള്ള ഏതാനും ഉപകരണങ്ങള്‍ മാറ്റി സ്ഥാപിച്ചാല്‍ മതിയെന്നതാണു വസ്തുത. ഈ അലംഭാവത്തിനു പുറമേ കേടായ 16 വെന്റിലേറ്ററുകള്‍ നന്നാക്കാനും ആശുപത്രിയധികൃതര്‍ നടപടിയെടുത്തിരുന്നില്ലെന്നും തെളിഞ്ഞിട്ടുണ്ട്.

 
Other News in this category

 
 




 
Close Window