Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
സിനിമ
  Add your Comment comment
ലാലേട്ടന്റെ പാട്ടിനൊത്ത് ബ്രിട്ടനില്‍ ഭാവനയുടേയും അനില്‍ കപൂറിന്റേയും നൃത്തം
reporter
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ പാട്ടിന് ഡാന്‍സ് ചെയ്ത് ബോളിവുഡ് നടന്‍ അനില്‍ കപൂര്‍. നടി ഭാവനയ്‌ക്കൊപ്പമാണ് അനില്‍ കപൂര്‍ മോഹന്‍ലാലിന്റെ പാട്ടിന് യൂറോപ്പില്‍ ചുവടുവെച്ചത്.
ഏഷ്യാനെറ്റും യൂറോപ്പിലെ ഐപിടിവിയായ ആനന്ദും ചേര്‍ന്ന് നടത്തിയ രണ്ടാമത് അവാര്‍ഡ് നിശയിലായിരുന്നു ഇരുവരുടെയും തകര്‍പ്പന്‍ ഡാന്‍സ്. അനില്‍ കപൂറിനോട് മലയാളത്തിലെ ഒരു ഗാനത്തിന് നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. ആദ്യം മടിച്ചെങ്കിലും അനില്‍ കപൂറിനൊപ്പം ഭാവനയും ചുവടുവെച്ചു. നൃത്തത്തിനൊടുവില്‍ അനില്‍ കപൂര്‍ മുട്ടുമടക്കി ഭാവനയെ തൊഴുതു. പ്രിയ താരങ്ങളുടെ നൃത്തത്തിന് സദസ്സില്‍ നിന്ന് ഹര്‍ഷാരവും ഉയര്‍ന്നിരുന്നു.
 
Other News in this category

 
 




 
Close Window