Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ന്യൂസ് 18 മലയാളം ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ചു: മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
reporter

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ മുതിര്‍ന്ന നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വഞ്ചിയൂര്‍ എസ്‌ഐ അശോക് കുമാര്‍ പറഞ്ഞു. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി തുമ്പ പൊലീസിന് കൈമാറി. അന്വേഷണ ചുമതല കഴക്കൂട്ടം സിഐക്കാണ്. ജോലി മികവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏതാനും മാധ്യമ പ്രവര്‍ത്തകരോട് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചാനല്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിലായ മാധ്യമ പ്രവര്‍ത്തക തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴില്‍ പീഡനം രൂക്ഷമാണെന്നും ഒരുപറ്റം ജേര്‍ണലിസ്‌ററുകളെ തെരഞ്ഞുപിടിച്ച് പിരിച്ചുവിടല്‍ ഭീഷണി പ്രയോഗിച്ചതായും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ ആരോപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window