Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സ്വാതന്ത്ര്യ ദിനത്തില്‍ മദ്രസകളിലും പതാക ഉയര്‍ത്തണം, ദേശീയ ഗാനം ആലപിക്കണം - ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു
reporter
ഉത്തര്‍പ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് കത്ത് മദ്രസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചു.
ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ നിബന്ധനകള്‍.
സ്വാതന്ത്ര്യസമരപോരാളികളുടെ സംഭാവനങ്ങളെകുറിച്ച് അറിയാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.
മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാരുകളെപ്പോലെ രാഷ്ട്രീയപ്രീണനത്തിന് പകരം ദേശീയാഭിമുഖ്യമുള്ളവരാണ് ഞങ്ങളുടെ സര്‍ക്കാര്‍.
മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ഉള്‍പെടെയുള്ള ദേശീയ ആഘോഷങ്ങള്‍ ആചരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
ഏകദേശം 8,000 മദ്രസകള്‍ക്കാണ് യുപി സംസ്ഥാനസര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകരമുള്ളത്. ഇവയില്‍ 560 മദ്രസകള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണ്.
ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നു. മദ്രസകളും അദ്ധ്യാപകരും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗൊരഖ്പൂരിലെ മ്ദ്രസ അറേബ്യ മാനേജര്‍ ഹാജി സയ്യിദ് തഹ്‌വാര്‍ ഹുസ്സൈന്‍ പറഞ്ഞു. എന്നിട്ടും തങ്ങളെ സംശയത്തോടെ പെരുമാറുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയമാണെന്നും ഹുസ്സൈന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണെന്ന് ഓള്‍ ഇന്ത്യ ടീച്ചേഴ്‌സ് അസോസിയേഷന്‍ മദ്രസ അറേബ്യ ജനറല്‍ സെക്രട്ടറി ഹാഫിസ് നസ്രെ അസ്ലം ഖാദ്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window