Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.55 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രവാസികള്‍ ഇനിയും കാത്തിരിക്കണം, കണ്ണൂര്‍ വിമാനത്താവളം ഈ വര്‍ഷവും ഇല്ല
reporter

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും ഒരുവര്‍ഷത്തിലേറെ കാത്തിരിക്കണം. 2018 സെപ്റ്റംബറിലായിരിക്കും വിമാനത്താവളം സജ്ജമാകുക എന്ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇനിയും ഒമ്പത് അനുമതികള്‍ ലഭിക്കാനുണ്ട്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മാണത്തിന്റേതടക്കം പ്രധാന പണികള്‍ 80 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഈ വര്‍ഷം സെപ്റ്റംബറില്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതോടെ മലബാര്‍ മേഖലയിലുള്ള മലയാളികള്‍ ഇനിയും കരിപ്പൂരിനേയോ മംഗലാപുരത്തേയോ ആശ്രയിക്കേണ്ട അവസ്ഥയിലായി. അടുത്ത വര്‍ഷത്തിനുള്ളില്‍ അനുമതികള്‍ പൂര്‍ണമായും ലഭിക്കുമെന്നാണ് പ്രതീക്ഷ. 

 
Other News in this category

 
 




 
Close Window