Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
തന്നെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആളുടെ പേര് കേട്ട് ഞെട്ടി: ഭാമ
reporter

കൊച്ചി: ഒരുപാട് നുണക്കഥകല്‍ കേള്‍ക്കുന്നുണ്ടെന്ന് നടി ഭാമ. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ സംവിധായകന്‍ സജി സുരേന്ദ്രനെ ചിലരൊക്കെ വിളിച്ച് പറഞ്ഞിരുന്നു. എല്ലാം ഫിക്‌സ് ചെയ്തു എന്ന് അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് തലവേദനയാകും എന്നാണ് അവര്‍ പറഞ്ഞത്. വിഎം വിനുവിന്റെ മറുപടിയില്‍ അഭിനയിക്കുന്ന സമയത്തും സമാനമായ സംഭവം ഉണ്ടായി. തന്നെ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണമാണ് ഉണ്ടായത്. വിനുചേട്ടനോട് ചോദിച്ചപ്പോള്‍ വിനു ചേട്ടനാണ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച ആളുടെ പേര് വെളിപ്പെടുത്തിയത്. ആ പേര് കേട്ട് ഞാന്‍ ഞെട്ടി. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം പറഞ്ഞത്. ഞാനൊരുപാടു ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.ചില പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവുകളും ചാന്‍സ് കളയാന്‍ മിടുക്കരാണ്. എന്റെ ഡേറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ സംവിധായകര്‍ അവരെ ഏല്‍പ്പിക്കും. എന്നെ വിളിച്ച് എന്തെങ്കിലുമൊന്നു ചോദിച്ചിട്ടു ചെന്നു സംവിധായകരോടു പറയും, ഭാമയ്ക്കന്നു ഡേറ്റില്ല. കന്നഡ സിനിമയുടെ ഷൂട്ടിങ്ങാണ് എന്നൊക്കെ. പിന്നെ, ആ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവിനു താല്‍പര്യമുള്ള ആരൈയങ്കിലും ആ റോളിലേക്കു കയറ്റും. ഞാനിതൊക്കെ അറിയുന്നതു കുറേനാള്‍ കഴിഞ്ഞ് ആ സംവിധായകനെ കാണുമ്പോഴാകും. 

എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാണോ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാണെന്നാണ് ആ 'ശത്രുക്കള്‍' പറഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകര്‍ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഭാമ.

 
Other News in this category

 
 




 
Close Window