Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അമേരിക്കയില്‍ വീണ്ടും വംശീയവെറി, സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
reporter

വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയയില്‍ തീവ്ര ദേശീയവാദികളുടെ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അടിമത്വത്തിന്റെ വക്താവായിരുന്ന കോണ്‍ഫഡറേറ്റ് ജനറലിന്റെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ നടന്ന സമരമാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. മേഖലയില്‍ ഗവര്‍ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

യുണൈറ്റ് ദ റൈറ്റ് എന്ന സംഘടനയാണ് കോണ്‍ഫഡറേറ്റ് ജനറലിന്റെ പ്രതിമ പൊതു പാര്‍ക്കില്‍ നിന്ന് നീക്കം ചെയ്യുന്നതിനെതിരെ സമരം പ്രഖ്യാപിച്ചത്. 1862 ല്‍ നടന്ന അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിലെ പട്ടാള മേധാവിയായിരുന്ന റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കുന്നതിനെതിരെയായിരുന്നു സമരം. അടിമത്വ സമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചിരുന്നയാളാണ് റോബര്‍ട്ട് ഇ ലീ. സാമൂഹ്യമാധ്യമങ്ങള്‍ വഴി തീവ്ര വലതുപക്ഷക്കാരായവരെ സമരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. സമരത്തിനെതിരെ ഫാസിസ്റ്റ് വിരുദ്ധര്‍ അണി നിരന്നതോടെ തമ്മില്‍തല്ലായി.

ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒരാള്‍ കാര്‍ ഓടിച്ചു കയറ്റി. സംഭവത്തില്‍ ഒരാള്‍ സ്ഥലത്തു തന്നെ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിറത്തിന്റെയും മതത്തിന്റെയും പേരിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക എന്ന വികാരത്തില്‍ ഒന്നിക്കണമെന്നും ആഹ്വാനം ചെയ്തു. അടിമത്വത്തെ മഹത്വവത്കരിക്കുന്ന നടപടിയാണ് യുണൈറ്റ് ദ റൈറ്റിന്റെത് എന്ന് പറഞ്ഞായിരുന്നു ഫാസിസ്റ്റ് വിരുദ്ധ സംഘടനകള്‍ സമരം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് വിര്‍ജീനിയ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

 
Other News in this category

 
 




 
Close Window