Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
സിനിമ
  Add your Comment comment
മലയാള സിനിമയില്‍ തനിക്ക് അവസരം കുറയാന്‍ കാരണക്കാരന്‍ ദിലീപല്ലെന്നു ഭാമ
reporter
മലയാളത്തില്‍ അവസരം കുറഞ്ഞതിന് പിന്നില്‍ ചിലരുടെ ശ്രമമുണ്ടെന്ന വെളിപ്പെടുത്തല്‍ ദിലീപിനെക്കുറിച്ചായിരുന്നില്ലെന്ന് നടി ഭാമ. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ തലവേദനയാകുമെന്ന പ്രചരണം നടത്തി തുടര്‍ച്ചയായി അവസരം മുടക്കാന്‍ ശ്രമിക്കുന്ന ആളെക്കുറിച്ച് ഭാമ വനിതാ വാരികയുടെ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരുന്നത്. ഇത് ആരെന്ന് നടി പറഞ്ഞിരുന്നില്ല. നടന്‍ ദിലീപിനെക്കുറിച്ചാണ് ഭാമയുടെ പ്രതികരണം എന്ന രീതിയില്‍ ചില മാധ്യങ്ങളില് വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി താരം എത്തിയത്.
എല്ലാവര്‍ക്കും നമസ്‌കാരം,ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പമുഖ വാരികയായ 'വനിതക്ക് 'ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. 'പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ'.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഭാമ
ഭാമയോട് ദിലീപ് വിദേശ ഷോയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്ന് സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സിനിമാ മംഗളത്തിലെ പരമ്പരയില്‍ പെല്ലിശേരി എഴുതിയിരുന്നു. ഇക്കാര്യവും നടി നിഷേധിച്ചിട്ടുണ്ട്. വാരികയുടെ പേരും ലേഖകനെയും പരാമര്‍ശിക്കാതെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ടുമായി,തനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ അഭ്യര്‍ത്ഥിക്കുന്നു
ഇവര്‍ വിവാഹിതരായാല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്ത്, അതിലെ അവസരം മുടക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ പറഞ്ഞിരുന്നുവെന്ന് ഭാമ പറയുന്നു. ''സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ച് എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് സജി സുരേന്ദ്രന്‍ പറഞ്ഞു. എല്ലാം ഫിക്‌സ് ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ അവര്‍ക്ക് തലവേദനയാകുമെന്ന് മുന്നറിയിപ്പ് നല്‍കി,'' ഭാമ പറയുന്നു. പിന്നീടും പല സംവിധായകരും ഇത്തരത്തില്‍ തനിക്കുള്ള അവസരം മുടക്കാനുള്ള ശ്രമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും വി.എം.വിനു ഒരു പേര് തന്നോട് പറഞ്ഞുവെന്നും പറയുന്നു ഭാമ.
 
Other News in this category

 
 




 
Close Window