Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓടുന്ന കാറിന് തീപിടിച്ചു: ഭാര്യയെയും മക്കളെയും രക്ഷിച്ചു, സീറ്റ് ബല്‍റ്റ് ഇട്ടതിനാല്‍ രക്ഷപെടനാകാതെ യുവാവ് വെന്തു മരിച്ചു
REPORTER

കോയമ്പത്തൂര്‍: കൊച്ചിയിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ (38) എന്നയാളാണ് മരിച്ചത്. 

കോയമ്പത്തൂര്‍ മധുക്കരൈ എല്‍ആന്‍ടി ജങ്ഷന് കഴിഞ്ഞ ടോള്‍ ബൂത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ ബിസിനസ് ആവശ്യത്തിനായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്നു. 

കോയമ്പത്തൂരില്‍ ടോള്‍ബൂത്തിന് സമീപം വച്ചാണ് കാറില്‍ തീപടരുന്നത് ദിലീപ് കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ കാര്‍ നിര്‍ത്തിയ ഇയാള്‍ ഭാര്യയേയും രണ്ട് കുട്ടികളേയും വണ്ടിയില്‍ നിന്ന് പുറത്തിറക്കി. എന്നാല്‍ സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതിനാല്‍ ദിലീപിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. 

കെഎല്‍7 രജിസ്‌ട്രേഷന്‍ റിറ്റ്‌സ് കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ദിലീപ് കുമാറിന്റെ ഭാര്യ: ആശ, മക്കള്‍: യേശു,ഏഥല്‍.

 
Other News in this category

 
 




 
Close Window