Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.32 INR  1 EURO=77.40 INR
ukmalayalampathram.com
Sat 23rd Sep 2017
 
 
ബിസിനസ്‌
  Add your Comment comment
ദിവസവും 3 കോടി രൂപ സര്‍ക്കാരിന് അധിക വരുമാനമുണ്ടാക്കാന്‍ കേരളത്തിലെ 429 ബാറുകള്‍ ഓണത്തിനു മുന്‍പ് തുറക്കും
reporter
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയപ്രകാരം ബാറുകള്‍ അടച്ചിട്ടതിലൂടെ പൊതുഖജനാവിന് പ്രതിദിനം നഷ്ടം മൂന്നുകോടി രൂപ. ഇവ അടിയന്തരമായി തുറക്കണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. കോടതി വിധി മറികടക്കാന്‍ സംസ്ഥാനപാതകളെ ജില്ലാ റോഡുകളായി തരംതാഴ്ത്താമെന്ന എക്‌സൈസ് കമ്മിഷണറുടെ ശിപാര്‍ശ കണക്കിലെടുത്താണു നീക്കം.
ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് പൂട്ടിയ 735 ബാറുകളില്‍ 117 എണ്ണം കഴിഞ്ഞ ഏപ്രില്‍ രണ്ടിനു തുറന്നു. ശേഷിച്ചവയില്‍ 429 ബാറുകള്‍ തുറക്കാനാണു സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം ഉടന്‍ തീരുമാനമെടുക്കും.
പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരവും വാങ്ങിയശേഷമാകും മന്ത്രിസഭാ തീരുമാനം. കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എക്‌സൈസ് നയം അടിമുടി അഴിച്ചുപണിത കാര്യം ഋഷിരാജിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സംസ്ഥാനപാതകള്‍ക്കു ജില്ലാ റോഡുകളുടെപോലും നിലവാരമില്ലാത്തതിനാല്‍ തരംതാഴ്ത്തലിനു തടസമുണ്ടാകില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ അനുമാനം. മരാമത്തു വകുപ്പിന്റെ അംഗീകാരത്തോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനമെടുക്കാവുന്നതേയുള്ളെന്നും കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.
 
Other News in this category

 
 




 
Close Window