Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വ്യാജ രേഖയുണ്ടാക്കി ഗള്‍ഫില്‍ നഴ്‌സിങ് ജോലി നേടി: ഇന്‍സ്‌പെക്ഷനില്‍ മൂന്നു നഴ്‌സുമാര്‍ കുടുങ്ങി; രണ്ടു നേഴ്‌സുമാരെ അറസ്റ്റ് ചെയ്തു
reporter

വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളി നേഴ്‌സുമാര്‍ സൗദിയില്‍ ജയിലിലായി. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രിയില്‍ ജോലി നേടിയ നേഴ്‌സുമാരാണ് ജയിലിലായത്. ജയിലിലായ മൂന്ന് നേഴ്‌സുമാരില്‍ ഒരാള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. മറ്റ് രണ്ട് പേരും ജയിലിലാണ്. ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ശ്രമം തുടങ്ങി. നേഴ്‌സുമാരുടെ മോചനത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ ശിരലാല്‍ മീണ, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ തായിഫ് കിങ് അബ്ദുള്‍ അസീസ് ആശുപത്രി അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടിയ മൂവരും കോട്ടയം സ്വദേശികളാണെന്നാണ് സൂചന. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ കഴിയുന്ന നേഴ്‌സുമാരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ജിദ്ദയിലെ ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ആയിരം റിയാല്‍ പിഴയും ഒരു വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. മറ്റൊരാളുടെ കേസില്‍ ഒരാഴ്ചയ്ക്കകം വിധിയുണ്ടാകും.

 
Other News in this category

 
 




 
Close Window