Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കൊച്ചമ്മമാരുടെ വിരട്ടലൊന്നും എന്റെ നേര്‍ക്കു വേണ്ട - വനിത കമ്മീഷനെ പരിഹസിച്ച് പി.സി ജോര്‍ജിന്റെ മറുപടി
reporter
നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ കമ്മീഷന്റെ താക്കീതിനെതിരേ പി.സി. ജോര്‍ജിന്റെ മറുപടി. പൂഞ്ഞാര്‍ എംഎല്‍എ ഫേസ് ബുക്കിലാണ് കുറിപ്പിട്ടത്. വനിതാകമ്മീഷന്‍ അധ്യക്ഷയെ പരിഹസിച്ചും വിമര്‍ശിച്ചും ആക്ഷേപിച്ചും പി.സി ജോര്‍ജ് എംഎല്‍എ. കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത് ചെയ്തവരേയും, ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും, ബ്ലേഡിന് ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് പി.സി ജോര്‍ജ് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത് അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്ന് ഇപ്പോഴും താന്‍ വിശ്വസിക്കുന്നുവെന്നും ജോര്‍ജ് പറയുന്നു. കൊച്ചമ്മമാരുടെ വിരട്ടൊന്നും തന്റെ നേര്‍ക്കു വേണ്ട. പുതുവൈപ്പിന്‍ അറിയുമോ, എങ്കില്‍ അവിടം വരെ ഒന്ന് പോകണമെന്നും ജോസഫൈനെ ജോര്‍ജ് ഉപദേശിക്കുന്നുണ്ട് സ്റ്റാറ്റസില്‍.
പി.സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് -
കഴിഞ്ഞകാല ചരിത്രം വിസ്മരിക്കാമെന്നും അത് മറ്റുള്ളവരില്‍ നിന്നും മറച്ചുപിടിച്ച് സ്വയം പ്രഖ്യാപിത വിശുദ്ധയോ, വിശുദ്ധനോ ആകാമെന്നുള്ള വ്യാമോഹം ഒരു പദവിയിലെത്തുമ്പോള്‍ സ്വാഭാവികമായി ആര്‍ക്കുമുണ്ടാകാം. നാണംകെട്ടുണ്ടാക്കിയ പണം ആ നാണക്കേട് മറച്ചിടുമെന്ന പഴഞ്ചൊല്ല് മറ്റ് വിധത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.അത്തരത്തിലൊരു പരിശ്രമമാണ് ഇപ്പോള്‍ ചിലര്‍ എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.
കൊച്ചിയില്‍ ഒരു സിനിമ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അത് ചെയ്തവരേയും,ആരെങ്കിലും ചെയ്യിച്ചതാണെങ്കില്‍ അവരെയും,ബ്‌ളേഡിനു ശരീരം വരഞ്ഞ് കാന്താരി മുളക് തേച്ച് അനുഭവിപ്പിച്ചിട്ടേ ജയില്‍വാസത്തിനയക്കാവൂ എന്ന അഭിപ്രായമാണ് ഞാന്‍ പ്രകടിപ്പിച്ചത്. ആ കേസുമായി ഒരു സിനിമ നടനെ ബന്ധിപ്പിച്ചെടുത്ത് അയാളെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നു എന്നു ആ കേസ് അന്വോഷിക്കുന്ന പോലീസ് രീതികള്‍കൊണ്ട് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.കാരണം ഹൃദയശുദ്ധിയുള്ളവര്‍ പോലീസിലുള്ളതുപോലെ ഫൂലന്‍ ദേവിയെപ്പോലെയുള്ളവരും ആ സേനയിലുണ്ട്.അവര്‍ ഇതിനു മുന്‍പും നിരപരാധികളുടെ ജീവിതങ്ങള്‍ തകര്‍ത്ത ചരിത്രവുമുണ്ട്. ഗൂഡാലോചന കേസില്‍ ജയിലില്‍ കിടക്കുന്ന നടന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കുവാന്‍ പോലീസ് കോടതിയില്‍ കൊടുത്ത വിവരം മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആലപ്പുഴയില്‍ ഞാന്‍ നടത്തിയ പ്രതികരണം എന്റെ ചുറ്റുപാടുകളില്‍ ഞാന്‍ കേട്ട സാധാരണക്കാരുടെ സംശയമാണ്.
ഒരു ബസില്‍ വച്ച് അഞ്ചാറു നരാധമന്‍മാര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിര്‍ഭയക്കുണ്ടൊയതിനെക്കാള്‍ ക്രൂരമായ പീഡനത്തിനാണ് കൊച്ചിയില്‍ ആക്രമിക്കപ്പട്ട നടി ഇരയായത് എന്നാണ് പോലീസ് കോടതിയില്‍ കൊടുത്തതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്.ഇങ്ങനെയാണ് പോലീസ് കോടതിയില്‍ കൊടുത്തതെങ്കില്‍ സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ്ങിനു പോയി,എതാശുപത്രിയിലാണ് അവര്‍ ചികില്‍സ തേടിയത് എന്ന സംശയമുണ്ടാവില്ലേ...അത് കേസിനെ ദുര്‍ബലപ്പെടുത്തില്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത് ...പോലീസ് ഈ വക വിവരക്കേടു കാണിക്കാമോ എന്നു ചോദിച്ചാല്‍ അതെങ്ങനെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കലാവും? അതിനാണ് പി.സി.ജോര്‍ജിനെ സ്ത്രീ വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.ചിത്രകാരനായ ഹുസൈന് അവാര്‍ഡു കൊടുക്കുവാന്‍ മന്ത്രിയായിരുന്ന എം.എ.ബേബി തീരുമാനിച്ചു.സീതാദേവിയെ നഗ്‌നയായി ചിത്രീകരിച്ച് പടം പടച്ച മാന്യനാണ് ഹുസൈന്‍.സീതാദേവിയെ തുണിയില്ലാതെ വരച്ചുവച്ച ഹുസൈന്‍ അവന്റെ സ്വന്തം അമ്മയുടെ പടം തുണിയില്ലാതെ ഒന്നു വരച്ചു വക്കട്ടെ..എന്നിട്ട് കമ്മ്യൂണിസ്റ്റ് മന്ത്രി അയാള്‍ക്ക് അവാര്‍ഡു കൊടുക്കട്ടെ എന്ന് പരസ്യമായി പറഞ്ഞ പി.സി.ജോര്‍ജിനെതിരെ അന്നത്തെ വനിതാ കമ്മീഷന്‍ എന്തേ കേസെടുക്കാഞ്ഞത്?..അന്ന് ഫെമിനിസ്റ്റുകളാരും അത് കേട്ടില്ലായിരുന്നോ?
 
Other News in this category

 
 
 
Close Window