Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
എന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ഉണ്ടായി : കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍
reporter
മക്കളിലൊരാളെ ചിലര്‍ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടെന്ന് കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. തന്റെ പ്രശസ്തമായ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നുപറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നീ രണ്ട് മക്കളാണ് കമല്‍ഹാസനുള്ളത്.
മഹാനദിയുടെ കഥയും തിരക്കഥയും ഒരുക്കിയത് കമല്‍ ആയിരുന്നു. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമയാണിത്. നായകന്റെ മകളെ തട്ടിക്കൊണ്ടുപോയി വേശ്യാവൃത്തിക്കാര്‍ക്ക് വില്‍ക്കുന്നതാണു സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം.

'മഹാനദിയുടെ പ്രമേയം വലിയ ചര്‍ച്ചയായിരുന്നു. ഇതുവരെ മഹാനദി എഴുതാനുണ്ടായ പ്രചോദനത്തെപ്പറ്റി ഞാന്‍ തുറന്നുപറഞ്ഞിട്ടില്ല. ഇപ്പോള്‍ മക്കള്‍ മുതിര്‍ന്നിരിക്കുന്നു. അവര്‍ക്കു ഈ ലോകത്തിന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പക്വതയുണ്ട്. മക്കളുടെ കുട്ടിക്കാലത്താണ് സംഭവം. വീട്ടിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തട്ടിപ്പിന് പദ്ധതിയിട്ടത്. മകളെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാനാണ് അവര്‍ ആലോചിച്ചത്. - കമല്‍ വെളിപ്പെടുത്തി.
 
Other News in this category

 
 




 
Close Window