കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ലക്ഷ്കര്‍ കമാന്‍ഡറ അയൂബ് ലെല്‍ഹാരിയെ സൈന്യം വധിച്ചു. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ലക്ഷ്കര്‍ പുല്‍വാമ ജില്ലാ കമാന്‍ഡര്‍ അയൂബ് ലെല്ഹാരിയെയാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീര്‍ ഡിജിപി എസ്.പി വെയ്ദ് ഇക്കാര്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത സുരക്ഷാ സൈനികരെ അദേഹം ട്വിറ്ററിലൂടെ അഭിനനന്ദിച്ചു.
കഴിഞ്ഞ മൂന്ന് ദിവസം നടന്ന ഏറ്റുമുട്ടലുകളില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ ശെസന്യം വധിച്ചിരുന്നു. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമ്യുത്യു വരിച്ചിരുന്നു. ലക്ഷ്കര്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ കാശ്മീര്‍ താഴ്വരയില് അക്രമങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭീകരര്‍ക്കായി സൈന്യവും പോലീസും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. |