Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Jan 2018
 
 
കായികം
  Add your Comment comment
തലയില്‍ ബൗണ്‍സര്‍ കൊണ്ട് ക്രിക്കറ്റ് താരം മരിച്ചു
reporter
ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ ബൗണ്‍സര്‍ കൊണ്ട് പാകിസ്താനിലെ ഒരു യുവതാരം മരിച്ചു. സുബൈര്‍ അഹമ്മദ് ആണ് ക്രിക്കറ്റിലെ ദുരന്തത്തിന് ഇരയായത്. മര്‍ദാനില്‍ ക്ലബുകള്‍ തമ്മിലുള്ള ഒരു ട്വന്റി20 മത്സരത്തിനിടെയായിരുന്നു ദുരന്തം. സുബൈറിന്റെ മരണ വിവരം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു.
പാകിസ്താന്‍ സ്വാതന്ത്ര്യദിനമായ ഓഗ്സ്റ്റ് 14നായിരുന്നു സംഭവം. ക്വറ്റ ബീയേഴ്‌സിന്റെ ടി20 താരമായിരുന്നു സുബൈര്‍. ഹെല്‍മറ്റ് ഇല്ലാതെയായിരുന്നു സുബൈര്‍ ബാറ്റ് ചെയ്തിരുന്നത്. ബാറ്റ് ചെയ്യുന്ന എല്ലാ ഘട്ടത്തിലും ഹെല്‍മറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാക് ക്രിക്കറ്റ്‌ബോര്‍ഡ് സുബൈറിന്റെ മരണ വിവരം പുറത്തുവിട്ടത്.
 
Other News in this category

 
 




 
Close Window