Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
കായികം
  Add your Comment comment
തിരിച്ചു വരവ് അറിയിച്ച് കൊച്ചിയില്‍ ശ്രീശാന്തിന്റെ പ്രദര്‍ശന മത്സരം
reporter
രാജ്യം 71ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട വിലക്കില്‍ നിന്നും ശ്രീശാന്തും സ്വാതന്ത്ര്യം നേടി. കൊച്ചിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനായാണ് ശ്രീശാന്ത് വീണ്ടും ഗ്രൗണ്ടിലിറങ്ങിയത്. കളിക്കാനിറങ്ങിയ ശ്രീശാന്തിനെ റോസാ പൂവ് സമ്മാനിച്ചായിരുന്നു ഇരുടീമുകളും സ്വീകരിച്ചത്.
ശ്രീശാന്ത് നയിച്ച പ്ലേബാക്ക് സിങ്‌ഴേസും പ്രൊഡ്യുസേഴ്‌സും തമ്മിലായിരുന്നു കൊച്ചിയില്‍ നടന്ന പ്രദര്‍ശന മത്സരം. ടീമിന് വേണ്ടി ആദ്യം ബാറ്റെടുത്തതും ശ്രീശാന്താണ്.
എവിടെ നിന്നാണോ ഞാന്‍ കളി തുടങ്ങിയത്, അവിടെ നിന്നും തന്നെ വീണ്ടും തുടങ്ങുകയാണ്. ഇവിടെ നിന്നും തിരുവന്തരപുരത്തും അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്കും എനിക്കെത്തണം.
ശ്രീശാന്ത്
സ്വകാര്യ ക്ലബ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിലും മുഖ്യാതിഥിയായി ശ്രീശാന്തെത്തി.

ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല.
 
Other News in this category

 
 




 
Close Window