Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
UK Special
  Add your Comment comment
ജീവിക്കാന്‍ ഏറ്റവും യോഗ്യം മെല്‍ബണ്‍ ; യുകെ നഗരങ്ങള്‍ ബ്ളാക് ലിസ്റ്റില്‍
reporter
ലോകത്ത് ജീവിക്കാന്‍ ഏറ്റവും യോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ തുടരെ ഏഴാമതും ഒന്നാം സ്ഥാനത്ത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗിലാണ് മെല്‍ബണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.100 പോയിന്റുകളില്‍ 97.5ഉം നേടിയാണ് വാര്‍ഷിക പട്ടികയില്‍ സ്ഥാനം നിലനിര്‍ത്താന്‍ മെല്‍ബണിനായത്. 97.4 പോയിന്റുകളുമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന രണ്ടാം സ്ഥാനത്തെത്തി. കാനഡയിലെ വാന്‍കൂവറിനാണ് മൂന്നാം സ്ഥാനം. 97.3 പോയിന്റുകള്‍ നഗരം നേടി.

ടൊറന്റോ (കാനഡ), കാല്‍ഗാരി (കാനഡ), അഡലെയ്ഡ് (ഓസ്‌ട്രേലിയ), പെര്‍ത്ത് (ഓസ്‌ട്രേലിയ), ഓക്ക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്), ഹെല്‍സിങ്കി (ഫിന്‍ലന്‍ഡ്), ഹാംബര്‍ഗ് (ജര്‍മനി) എന്നിങ്ങനെയാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പട്ടിക.

ആരോഗ്യസേവനം, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, സമാധാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ യുകെ നഗരങ്ങള്‍ വളരെ താഴെക്കുപോയി. ആദ്യ അമ്പതില്‍പോലും ഇടം ലഭിച്ചില്ല. മാഞ്ചസ്റ്റര്‍ 43ല്‍ നിന്ന് അമ്പത്തിയൊന്നാം സ്ഥാനത്തേക്കാണ് താഴ്ന്നത്. ലണ്ടനാണെങ്കില്‍ അതിലും താഴെയാണ്. മാഞ്ചസ്റ്റര്‍ പിന്നോട്ട് പോകാന്‍ പ്രധാന കാരണം കഴിഞ്ഞ മെയ് മാസത്തില്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ബോംബിംഗാണെന്നും കണ്ടെത്തിയിട്ടുണ്ട്. തുടരെയുണ്ടായ തീവ്രവാദ ആക്രമണങ്ങളും കുറ്റകൃത്യങ്ങളുടെ പെരുപ്പവുമാണ് യുകെയിലെ നഗരങ്ങളെ പിന്നിലെത്തിച്ചിരിക്കുന്നത്.


വെസ്റ്റ് മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളില്‍ അടുത്ത കാലത്തുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് ലണ്ടന്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നഗരങ്ങളുടെ ഗണത്തിലേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ലണ്ടന്‍ മുന്നിലാണ്.


അതേസമയം, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതോടെ ആംസ്റ്റര്‍ഡാം 94 പോയിന്റുകള്‍ നേടി 18-ാം സ്ഥാനത്തേക്ക് കുതിച്ചു. ഐസ് ലാന്‍ഡിലെ റെയ്ക്യാവിക്ക് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 50ല്‍ നിന്ന് 37ലെത്തി. 89.9ആണ് ലഭിച്ച പോയിന്റുകള്‍. ടൂറിസത്തിലു വികസനത്തിലുമുണ്ടായ കുതിപ്പാണ് ഇതിന് കാരണം. 140 നഗരങ്ങളിലാണ് പഠനം നടത്തിയത്.
 
Other News in this category

 
 




 
Close Window