Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
നടിയെ ആക്രമിച്ച കേസ് : പോലീസ് രമ്യ നമ്പീശന്റെ മൊഴിയെടുത്തു
reporter
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് മെംബറും നടിയുമായ രമ്യാനമ്പീശന്റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് രമ്യയുടെ വിശദമായ മൊഴിയെടുത്തത്. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുളള സംഘമാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടു പോയത്.

പിന്നീട് നടി തങ്ങിയതും രമ്യയുടെ വീട്ടിലായിരുന്നു. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്. രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.15 ഓടെയാണ് അവസാനിച്ചത്. തൃശൂരില്‍ നിന്നും നടി കൊച്ചിയിലെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതിനുശേഷം കുറെ ദിവസങ്ങള്‍ നടി തങ്ങിയതും രമ്യയുടെ കൊടോടെയായിരുന്നു. നടിയുടെ വളരുടെ അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ. സംഭവത്തില്‍ ശക്തമായ നിലപാടാണ് രമ്യ സ്വീകരിച്ചതും.
 
Other News in this category

 
 




 
Close Window