Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്കു പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് ചെത്തിക്കളഞ്ഞു
reporter
മധ്യപ്രദേശില്‍ ഉന്നത ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച ദളിത് സ്ത്രീയുടെ മൂക്ക് മുറിച്ചു. സാഗര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഇത് തടയാന്‍ ചെന്ന് സ്ത്രീയുടെ ഭര്‍ത്താവിനും മര്‍ദ്ധനമേറ്റു. ജാനകീ ബായ് എന്ന യുവതിയാണ് അക്രമണത്തിനിരയായത്.

നരേന്ദ്ര സിങ് മകന്‍ സാഹബ് സിങ്ങ് എന്നിവരാണ് യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. നേരത്തെ ഇവരുടെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസ്സമ്മതിച്ചതിന് ഇവരുടെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റിരുന്നു. ഇയാളെയും കൂട്ടി ആശുപത്രിയില്‍ പോകുമ്പോഴാണ് യുവതിക്ക് നേരെയും ആക്രമണമുണ്ടായത്. കോടാലി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇവര്‍ പരാതിപ്പെട്ടു.
വാങ്കഡയില്‍ വനിതാ കമ്മീഷന്‍ നടത്തിയ അദാലത്തില്‍ പരാതിയുമായി എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
 
Other News in this category

 
 




 
Close Window