Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
അദ്ഭുദകരമായി ഒരു ആക്രമണത്തില്‍ നിന്ന് സിനിമാ താരം രക്ഷപെട്ടു. ഭീകരര്‍ എത്തിയ വിവരം അറിഞ്ഞ് നടി ഫ്രീസറില്‍ കയറി. അല്‍പ്പ നേരം തണുത്തു വിറച്ചാലും ലൈലക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു
reporter
ബാഴ്‌സലോണ ഭീകരാക്രമണത്തില്‍ നിന്നും ഇന്ത്യന്‍ നടി രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ചു. കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റി നടത്തിയ ഭീകരാക്രമണത്തില്‍ 14 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ വേരുകള്ള ബ്രിട്ടീഷ് നടി ലൈല റൗസ് ആണ് ഒരു റെസ്‌റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചത്. പത്ത് വയസുകാരിയായ മകള്‍ ഇനെസ് ഖാനൊപ്പം അവധി ആഘോഷിക്കാന്‍ ബാഴ്‌സലോണയില്‍ എത്തിയതായിരുന്നു ലൈല.

ഇതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ബാഴ്‌സിലോണയിലെ റാംബ്ലസ് മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അവര്‍ രക്ഷപെടുന്നതിനായി റെസ്‌റ്റോറന്റിലെ ഫ്രീസറില്‍ ഒളിക്കുകയായിരുന്നു. താന്‍ സാഹസികമായി രക്ഷപെട്ടതിനെക്കുറിച്ച് ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്. ഫ്രീസറില്‍ ഒളിച്ചു. എങ്ങും വെടിയൊച്ച മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂതാരം ട്വീറ്റ് ചെയ്തു.
 
Other News in this category

 
 




 
Close Window