Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
Teens Corner
  Add your Comment comment
ഈ നടി പ്രതിഫലമായി നേടിയത് 26 മില്യണ്‍ ഡോളര്‍. അതായത് 166 കോടി രൂപ. 2016 ജൂണ്‍ ഒന്ന് മുതല്‍ 2017 ജൂണ്‍ ഒന്ന് വരെയുള്ള വരുമാനമാണ്. ഒരു വര്‍ഷം കൊണ്ടു സമ്പാദിക്കുന്ന കണക്ക് ആരാധകരെ അമ്പരപ്പിച്ചു.
reporter
എമ്മ സ്റ്റോണ്‍ ആണ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിഫല പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. നീല്‍സണ്‍, കോംസ്‌കോര്‍, ഐഎംഡിബി എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ പട്ടിക പരിഗണിച്ചിരിക്കുന്നത് 2016 ജൂണ്‍ ഒന്ന് മുതല്‍ 2017 ജൂണ്‍ ഒന്ന് വരെയുള്ള താരങ്ങളുടെ വരുമാനമാണ്. മികച്ച നടിയ്ക്കുള്ളതടക്കം ഇത്തവണത്തെ ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഡാമിയന്‍ ചസെല്‍ ചിത്രം 'ലാ ലാ ലാന്‍ഡി'ലെ നായികയെ അവതരിപ്പിച്ചകത് എമ്മയാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ എമ്മ സ്റ്റോണ്‍ ഈ കാലയളവില്‍ പ്രതിഫലമായി നേടിയത് 26 മില്യണ്‍ ഡോളറാണ്. അതായത് 166 കോടി രൂപ! എമ്മയുടെ കരിയര്‍ മാറ്റിമറിച്ച ചിത്രത്തോടാണ് അവര്‍ ഇക്കാര്യത്തില്‍ നന്ദി പറയേണ്ടതെന്ന് ഫോര്‍ബ്‌സ് അഭിപ്രായപ്പെടുന്നു. ഓസ്‌കര്‍ കൂടാതെ ഈ വര്‍ഷത്തെ പ്രധാന ചലച്ചിത്രപുരസ്‌കാരങ്ങളിലെല്ലാ 'ലാ ലാ ലാന്‍ഡ്' നേട്ടമുണ്ടാക്കിയിരുന്നു. ആക്ട ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഡെട്രോയിറ്റ് ഫിലിം ക്രിട്ടിക്‌സ് സൊസൈറ്റി, ഗോള്‍ഡന്‍ ഗ്ലോബ് എന്നിവിടങ്ങളിലും എമ്മ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബോക്‌സ്ഓഫീസിലും മികച്ച ചലനമാണ് 'ലാ ലാ ലാന്‍ഡ്' നേടിയത്. 445.3 മില്യണ്‍ ഡോളറായിരുന്നു (2855 കോടി രൂപ) ചിത്രത്തിന്റെ ആഗോള കളക്ഷന്‍.


കഴിഞ്ഞ വര്‍ഷത്തെ പ്രതിഫലത്തിന്റെ കണക്കില്‍ എമ്മ സ്റ്റോണിന് പിന്നില്‍ ജെന്നിഫര്‍ അനിസ്റ്റണ്‍, ജെന്നിഫര്‍ ലോറന്‍സ്, മെലീസ മക്കാര്‍ത്തി, മില കുനിസ്, എമ്മ വാട്ട്‌സണ്‍, ചാര്‍ലിസ് തെറോണ്‍, കെയ്റ്റ് ബ്ലാഞ്ചെറ്റ്, ജൂലിയ റോബര്‍ട്‌സ്, അമി ആഡംസ് എന്നിവരാണുള്ളത്. ഈ വര്‍ഷത്തെ ലിസ്റ്റില്‍ 60 ശതമാനം പേരും 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നത് പ്രത്യേകത. ലിസ്റ്റില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളവര്‍ കഴിഞ്ഞ ഒരു വര്‍ഷം നേടിയത് ചേര്‍ത്തുവച്ചാല്‍ 172.5 മില്യണ്‍ ഡോളര്‍ (1105 കോടി രൂപ) വരും. ഏഷ്യയില്‍ നിന്ന് ഒരു താരം പോലും ഇത്തവണത്തെ ലിസ്റ്റില്‍ ഇടം പിടിച്ചില്ല. 2016ലെ ലിസ്റ്റില്‍ ദീപിക പദുകോണ്‍ ഇടം പിടിച്ചിരുന്നു. പത്താം സ്ഥാനത്തായിരുന്നു അന്ന് ദീപിക.
 
Other News in this category

 
 




 
Close Window