Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ബിസിനസ്‌
  Add your Comment comment
ചൈനീസ് ഫോണ്‍ വാങ്ങുന്നവരുടെ ഫോണിലെ രഹസ്യങ്ങള്‍ ചോരുന്നുണ്ടെന്ന് ഇന്ത്യ കണ്ടെത്തി
reporter
ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള 30 മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിവയുള്‍പ്പെടെ 30 കമ്പനികള്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടിസ് അയച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും പ്രതികരിക്കാന്‍ തയാറായില്ല.

എന്നാല്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓപ്പോ ഇത് സംബന്ധിച്ച് പ്രതികരിച്ചു. ആദ്യമായി പ്രതികരിച്ച് ചൈനീസ് കമ്പനിയും ഓപ്പോ തന്നെ. എന്നാല്‍ മറ്റു കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല. ഓപ്പോയുടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഡേറ്റകളെല്ലാം സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യേഗികമായി അറിയിച്ചു.

ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ചാണ് ഓപ്പോ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് ഡേറ്റ ഉപയോഗിക്കുന്നത്. സിംഗപ്പൂരിലാണ് ഓപ്പോയുടെ സെര്‍വറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സെര്‍വറുകള്‍ പൂര്‍ണ സുരക്ഷിതമാണെന്നും ഓപ്പോ വക്താവ് അറിയിച്ചു. എന്നാല്‍ മറ്റു കമ്പനികളുടെ സെര്‍വറുകള്‍ എവിടെയാണെന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തതയില്ല. മിക്ക സെര്‍വറുകളും ചൈനയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സൂചനയുണ്ട്.
 
Other News in this category

 
 




 
Close Window