Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രാഷ്ട്രീയക്കാരുടെ വീട് തിരഞ്ഞു കണ്ടെത്തി മോഷ്ടിച്ചു; സുഖകരമായ ജീവിതത്തിനൊടുവില്‍ സിദ്ധു കുടുങ്ങി
reporter
രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ മാത്രം തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന യുവ മോഷ്ടാവ് ഡല്‍ഹിയില്‍ അറസ്റ്റിലായി. ഇത്രയും കാലത്തെ മോഷണം കൊണ്ട് സമ്പാദിച്ച ഷെവര്‍ലെ ക്രൂസ് കാറിലായിരുന്നു മോഷണത്തിനെത്തിയിരുന്നത്. വിരമിച്ച ബാങ്ക് മാനേജരുടെ മകനായ 27കാരനായ സിദ്ധാര്‍ത്ഥ് മെഹറോത്രയാണ് അറസ്റ്റിലായത്. രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലായിരുന്നു സിദ്ധാര്‍ത്ഥ് മെഹറോത്ര കഴിഞ്ഞ പത്ത് മാസമായി മോഷണം നടത്തിയിരുന്നത്.
നല്ല വൃത്തിയായി വേഷം ധരിച്ചെത്തുന്ന സിദ്ധാര്‍ത്ഥ് ക്രൂസ് കാറിലായിരുന്നു മോഷ്ടിക്കാന്‍ എത്തിയിരുന്നത്. രാഷ്ട്രീയ നേതാക്കളുടെയും അവരെ സഹായിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും വീടുകളില്‍ മാത്രമേ എന്നതാണ് തന്റെ നിലപാടെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

രാത്രി വീടുകളിലെത്തുന്ന സിദ്ധാര്‍ത്ഥ് വാതിലില്‍ മുട്ടും. അപ്പോള്‍ ആരെങ്കിലും വാതില്‍ തുറന്നാല്‍ വീട് തെറ്റിയതാണെന്ന് പറയും. അല്ലെങ്കില്‍ വീട് കുത്തിതുറക്കും. ഇതായിരുന്നു മോഷണ രീതി. അവസാനത്തെ മോഷണ ശ്രമത്തില്‍ സിദ്ധാര്‍ത്ഥിന്റെ രൂപം സി്‌സിടിവിയില്‍ പതിയുകയും ഗൂഗിളില്‍ ഈ രൂപം വച്ച് സെര്‍ച്ച് ചെയ്യുകയും ചെയ്തതോടെയാണ് വിലങ്ങ് വീണത്.
സിദ്ധാര്‍ത്ഥും സംഘവും ഏറ്റവും ആധുനികമായ സംവിധാനങ്ങളും വഴികളിലൂടെ അന്വേഷണം നടത്തിയത് കൊണ്ടാണ് അറസ്റ്റിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window