Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
രണം എന്ന സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് അമേരിക്കയിലെത്തി
reporter
പൃഥ്വിരാജ് അമേരിക്കയിലെത്തി. രണം എന്ന സിനിമ അമേരിക്കയിലാണ് ഷൂട്ട് ചെയ്യുന്നത്. നിര്‍മല്‍ സഹദേവിന്റേതാണ് രണം എന്ന സിനിമ. 50 ദിവസത്തെ ഡേറ്റാണ് പൃഥ്വി 'രണ'ത്തിനായി നല്‍കിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ തിരിച്ചെത്തുന്ന പൃഥ്വി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അഭിനയിക്കുക.
പൃഥ്വിരാജ് ചിത്രം 'ഇവിടെ'യില്‍ ശ്യാമപ്രസാദിന്റെ അസിറ്റന്റായിരുന്ന, ഫഹദ് ഫാസില്‍ ചിത്രം 'മണ്‍സൂണ്‍ മാംഗോസി'ല്‍ ചീഫ് അസോസിയേറ്റായിരുന്ന ആളാണ് 'രണ'ത്തിന്റെ സംവിധായകന്‍ നിര്‍മല്‍ സഹദേവ്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് നിര്‍മല്‍ നേരത്തേ പറഞ്ഞിരുന്നു.
നേരത്തേ അനൗണ്‍സ്‌മെന്റ് ഘട്ടത്തില്‍ 'ഡെട്രോയിറ്റ് ക്രോസിംഗ്' എന്ന് വാര്‍ത്തകളില്‍ വന്ന പ്രോജക്ടാണ് പിന്നീട് 'രണ'മെന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടത്. യുഎസ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഇന്നലെ നടന്നു. ചിത്രീകരണത്തില്‍ പങ്കെടുക്കാനായി പൃഥ്വി ഉള്‍പ്പെടെയുള്ളവര്‍ യുഎസില്‍ എത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window