Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാജീവ് ഗാന്ധിയെ ബോംബ് പൊട്ടിച്ച് കൊലപ്പെടുത്തിയ പേരറിവാളനെ 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു
reporter
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റേതാണ് തീരുമാനം. രാവീവ്ഗാന്ധി വധക്കേസില്‍ അറസ്റ്റിലായശേഷം ആദ്യമായാണ് പേരറിവാളങ്ങ് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ അവസരം ഒരുങ്ങുന്നത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കുന്നതിനാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചിട്ടുള്ളത്.

പേരറിവാളന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അര്‍പ്പുതം അമ്മാള്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. അറസ്റ്റിലായശേഷം 26 വര്‍ഷം പേരറിവാളന്‍ തടവില്‍ കഴിഞ്ഞിരുന്നു. വെല്ലൂര്‍ ജയിലിലാണ് പേരറിവാളന്‍ ഇപ്പോള്‍ ഉള്ളത്. പരോള്‍ അനുവദിക്കുന്നത് സംബന്ധിച്ച നിയമോപദേശം തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാര്‍ തേടിയിരുന്നു. പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി എടപ്പാളി പഴനിസ്വാമി ഇക്കാര്യം നിയമസഭയെ അറിയിച്ചിരുന്നു.
 
Other News in this category

 
 




 
Close Window