പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ ജീവനൊടുക്കിയ വിനായകന്റെ കേസ് ഡയറി ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്ഐയെ അറസ്റ്റു ചെയ്യാന്‍ നിര്‍ദേശം. വാടാനപ്പിള്ളി എസ്ഐയെ അറസ്റ്റു ചെയ്യാന്‍ തൃശ്ശൂര്‍ റൂറല്‍ എസ്പിക്കു ലോകായുക്തയാണ് നിര്‍ദേശം നല്‍കിയത്.
വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി പോലീസുനോട് ജൂണ്‍ ഒന്നു മുതല്‍ ജൂലായ് എട്ടു വരെയുള്ള പരാതി രജിസ്റ്റര്‍ ഹാജരാക്കാനും ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകായുക്ത പയസ് സി.കുര്യാക്കോസ്, ഉപലോകായുക്ത കെ.ടി ബാലചന്ദ്രന് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. |