Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ആരോഗ്യം
  Add your Comment comment
ജിമ്മില്‍ പോകുന്നവരുടെ സ്വപ്‌ന പുരുഷന്‍ 26 വയസ്സില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു
reporter
മക്കാര്‍വര്‍ എന്ന ബോഡി ബില്‍ഡര്‍ ലോക പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ശരീരം ഫോട്ടോകളിലൂടെ പ്രചരിച്ചിട്ടുണ്ട്. സ്വപ്‌നങ്ങളില്‍ കാണുന്ന തരം മസിലുകളുള്ള മക്കാര്‍വറിന് ഇരുപത്താറു വയസ്സേയുള്ളൂ. അദ്ദേഹം അന്തരിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാണു മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിഗ് കൗണ്ടി എന്നറിയപ്പെടുന്ന മക്കാര്‍വര്‍ മരിക്കുന്നതിനു മുന്‍പ് കൂട്ടുകാരിയാണ് കൂടെ ഉണ്ടായിരുന്നത്.
വീട്ടിലെത്തിയ കൂട്ടുകാരിയാണ് അബോധാവസ്ഥയിലുള്ള മക്കാര്‍വറെ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ഡിന്നര്‍ തയ്യാറാക്കുകയാണെന്ന് മക്കാര്‍വര്‍ പറഞ്ഞിരുന്നതായി കൂട്ടുകാരി പറഞ്ഞു. അടുക്കളയില്‍ മുഖം താഴെയായി ചലനമറ്റ രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ഫ്‌ളോറിഡയിലെ സ്വന്തം വീട്ടിനുള്ളിലാണ് മരിച്ച നിലയല്‍ കാണപ്പെട്ടത്.
 
Other News in this category

 
 




 
Close Window