Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
ഫുട്‌ബോള്‍ ഇതിഹാസ താരത്തിന് ജയില്‍ ശിക്ഷ
reporter
മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസിന് ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ ഭാര്യ ബാര്‍ബറ തേളറിലുള്ള മക്കള്‍ക്ക് ജീവനാംശം നല്‍കാത്തതിനാലാണ് ശിക്ഷ നടപടി.
റിയോ ഡി ജനീറോയിലെ ഇറ്റാപൂര്‍ണ കുടുംബകോടതിയാണ് കാര്‍ലോസിന് ശിക്ഷ വിധിച്ചത്. മക്കള്‍ക്ക് അവകാശപ്പെട്ട 20,000 ഡോളര്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്നാണ് കാര്‍ലോസിനെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.
തുക തവണകളായി നല്‍കാമെന്ന കാര്‍ലോസിന്റെ നിര്‍ദ്ദേശം കുടുംബം തള്ളിയതായി ജഡ്ജി മയാനെ ഡെ കാസ്‌ട്രോ ചൂണ്ടിക്കാട്ടി. മുന്‍ ഭാര്യ ബാര്‍ബറ തേളറില്‍ രണ്ട് മക്കളാണ് റോബര്‍ട്ടോ കാര്‍ലോസിനുള്ളത്. പല വിവാഹ ബന്ധങ്ങളിലായി ഒമ്പത് കുട്ടികളുടെ അച്ഛനാണ് റോബര്‍ട്ടോ.
കാര്‍ലോസിന് ജയിലില്‍ പോകേണ്ടതില്ലാത്ത വിധത്തില്‍ വിഷയം പരിഹരിക്കുമെന്ന് അഭിഭാഷകന്‍ ഫെര്‍ണാണ്ടോ പിറ്റ്‌നര്‍ വ്യക്തമാക്കി.

ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി 125 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് റോബര്‍ട്ടോ കാര്‍ലോസ്. ബ്രസീല്‍ ലോകകപ്പ് കിരീടം നേടുന്നതില്‍ ഇതിഹാസ ഫുള്‍ബാക്ക് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 44 കാരനായ താരമിപ്പോള്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ അംബാസഡറായാണ് പ്രവര്‍ത്തിക്കുന്നത്.
 
Other News in this category

 
 




 
Close Window