Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
മഞ്ജു വാരിയര്‍ മകളെ കാണാന്‍ ദിലീപിന്റെ വീട്ടിലെത്തിയെന്ന വാര്‍ത്ത തെറ്റ് : മഞ്ജു ഷൂട്ടിങ്ങിനായി കോല്‍ക്കത്തയിലാണ്
reporter
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ പ്രചരിക്കുന്ന പല വാര്‍ത്തകളിലെ ആധികാരികത തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ പല വാര്‍ത്തകളിലേക്കും മകള്‍ മീനാക്ഷിയെ അനാവശ്യമായി വലിച്ചിഴച്ചതും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മഞ്ജു വാര്യര്‍ ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടിലെത്തി ഇരുവരുടെയും മകള്‍ മീനാക്ഷിയെ കണ്ടെന്നായിരുന്നു ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ വന്ന വാര്‍ത്ത. വീട്ടിലെത്തിയ മഞ്ജു വാര്യരെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ സ്വീകരിച്ചെന്നും എന്നാല്‍ മകള്‍ മീനാക്ഷി അമ്മയെ കാണാന്‍ തയ്യാറായില്ലെന്നും ഈ വാര്‍ത്തയില്‍ ഉണ്ടായിരുന്നു. ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ മീനാക്ഷിക്കുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാനാണ് മഞ്ജു വീട്ടിലെത്തിയത് എന്നായിരുന്നു കൈരളി ചാനല്‍ ഓണ്‍ലൈന്‍, മംഗളം ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ദിലീപിന്റെ വീട്ടിലെത്തി മീനാക്ഷിയെ കണ്ടെന്ന വാര്‍ത്ത മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങള്‍ നിഷേധിച്ചു. അടിസ്ഥാന രഹിതമാണ് ഈ പ്രചരണം. മഞ്ജു വാര്യര്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കമല്‍ ചിത്രം ആമിയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലായിരുന്നുവെന്നും, ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയതെന്നും ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ സൗത്ത് ലൈവിനെ അറിയിച്ചു.
 
Other News in this category

 
 




 
Close Window