Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സ്ത്രീകളെ മുറിയിലേക്കു വിളിച്ച് നീലച്ചിത്രം കാണിക്കുന്ന സ്വാമി: സ്വാമി ബലാത്സംഗം ചെയ്തപ്പോള്‍ വിശുദ്ധരായെന്ന് സന്യാസിനികള്‍
reporter
മാനഭംഗക്കേസില്‍ ദേര സച്ച സൗദ മേധാവിയും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന പഞ്ച് കൂളയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി ഇന്നു വന്നു. റഹീമിനുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പഞ്ച്കുലയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 15 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
കുറ്റക്കാരനാണെന്ന കോടതി വിധിച്ചതോടെ റാം റഹീമിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഗുര്‍മീതിനെ അംബാല ജയിലിലേക്ക് കൊണ്ടുപോയി.
ഒരേ സമയം ആള്‍ദൈവവും അനുയായികള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനവുമുള്ള ഈ ആത്മീയ നേതാവ് 2015 ല്‍ കേരളത്തില്‍ എത്തിയും വിവാദം സൃഷ്ടിച്ചിരുന്നു. 'ദേര സച്ച സൗദ' എന്ന സംഘടനയുടെ മേധാവിയായ വിവാദ ആള്‍ ദൈവ
ആള്‍ദൈവത്തിന്റെ ആശ്രമത്തിലെ പതിനെട്ടു പേരെ ചോദ്യം ചെയ്തുവെങ്കിലും സ്വാമി തങ്ങളെ ബലാത്സംഗം ചെയ്തതതോടെ തങ്ങള്‍ ശുദ്ധരായെന്ന് രണ്ടു പേര്‍ വാദം ഉയര്‍ത്തിയിരുന്നു. ആശ്രമത്തിലെ സ്വാമിയുടെ ചേംബറില്‍ താന്‍ കയറിയപ്പേ ാള്‍ വാതില്‍ ഓട്ടോമാറ്റിക് ആയി അടഞ്ഞുവെന്നും വലിയ സ്‌ക്രീനില്‍ അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിച്ചുവെന്നും വനിതാ സന്യാസിനി സി.ബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.

ഇപ്പോള്‍ കോടതി വിധിക്കു കാരണമായ കേസ് ഇങ്ങനെ:

2002 ല്‍ ആണ് ഗുര്‍മീത് റാം സിങ്ങിനെതിരെയുള്ള പരാതിയുമായി വനിതാ അനുയായി രംഗത്ത് വന്നത്. തന്നെ ബലാത്സംഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി വനിതാ അനുയായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്കയിച്ച കത്തിലൂടെയാണ് ബലാത്സംഗകേസ് പുറം ലോകം അറിയുന്നത്. കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്വയം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, പിന്നീട് കേസ് സി.ബി.ഐ യ്ക്ക് കൈമാറി.

2008 ല്‍ റാം സിങ്ങിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി വിചാരണ ആരംഭിച്ചു. ഇതിനു പുറമെ രണ്ടു കൊലപാതക കുറ്റത്തിനും സ്വാമി വിചാരണ നേരിടുന്നുണ്ട്. സന്യാസിനി നല്‍കിയ കത്ത് പ്രചരിപ്പിച്ച അനുയായി രഞ്ജിത്ത് സിങ് കൊല്ലപ്പെട്ട കേസിലും, ഗുര്‍മീതിന്റെ കറുത്ത മുഖം പുറത്തു കൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട കേസിലുമാണ് ആള്‍ദൈവം വിചാരണ നേരിടുന്നത്.
 
Other News in this category

 
 




 
Close Window