Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഗുര്‍മീതിന്റെ കൊച്ചി കണക്ഷന്‍സ് വെളിപ്പെടും: 2010ല്‍ മൂന്നാറില്‍ വന്നത് ഭൂമി വാങ്ങാന്‍?
reporter
കേരളത്തിലും ഗുര്‍മീതിന് അനുയായികളുണ്ട്. അവരുടെ ക്ഷണം സ്വീകരിച്ച് അനവധി തവണ ഗുര്‍മീത് കേരളം സന്ദര്‍ശിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗത്തും ഗുര്‍മീതിന് സ്വന്തമായി ഭൂമിയുണ്ടെന്നും പറയപ്പെടുന്നു.

നൂറുകണക്കിന് വാഹനങ്ങളും സുരക്ഷാഭടന്‍മാരും അതിലേറെ അനുയായികളും അങ്ങനെ ആളും ബഹളവുമായി എത്തുന്ന ഗുര്‍മീതിന്റെ കേരള സന്ദര്‍ശനം മലയാളികള്‍ക്ക് എന്നും കൗതുകം സൃഷ്ടിച്ചിരുന്നു. അനുയായികള്‍ മാത്രമല്ല വിവാദങ്ങളുടെ കൂടി അകമ്പടിയോടെയാണ് ഗുര്‍മീത് കേരളത്തിലെത്താറ്.

2010ല്‍ മൂന്നാറിലെത്തിയ ഗുര്‍മീതും സംഘവും രണ്ട് ദിവസം അവിടെ ചിലവിട്ട ശേഷം കൊച്ചിയിലെത്തി. എന്നാല്‍ മൂന്നാറില്‍ വച്ചും പിന്നീട് മൂന്നാറില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലും ഗുര്‍മീതിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് തവണയും ഇടിച്ച വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചു പോയി.

മൂന്നാറിനടുത്ത് പോതമേട് കവലയില്‍ വച്ച് റിസോര്‍ട്ട് ജീവനക്കാരനായ റഷീദിനെയാണ് അകമ്പടി വാഹനം ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വലതുകാല്‍ ഒടിഞ്ഞ് ഇയാള്‍ ആശുപത്രിയിലായി. അപകടശേഷം നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. വാഹനം വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറാവാതെ വന്നതോടെ 'ദേരാ സച്ചാ സൗദ'യുടെ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തുകയും റഷീദിനെ എറണാകുളത്ത് കൊണ്ട് പോയി വിദഗ്ദ്ധ ചികിത്സാ നല്‍കാമെന്നും ചിലവ് വഹിച്ചോളാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ പോലീസില്‍ പരാതി നല്‍കാതെ ആ പ്രശ്‌നം ഒത്തുതീര്‍പ്പായി.

മൂന്നാര്‍ വാസം കഴിഞ്ഞ് ഗുര്‍മീതും സംഘവും കൊച്ചിയിലേക്ക് പോകുന്ന വഴിയായിരുന്നു അടുത്ത അപകടം. കട്ടപ്പനയില്‍ ശശീധരന്‍ എന്നയാളെ ഇടിച്ചിട്ട ഗുര്‍മീതിന്റെ അകമ്പടി വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ കുമളിമൂന്നാര്‍ റോഡ് ഉപരോധിച്ചു.

പിന്നീട് അപകടമുണ്ടാക്കിയ വാഹനം വണ്ടന്‍മേട് പോലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടു കൊടുക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശശീധരന്‍ ചികിത്സയ്ക്ക് വേണ്ടി സ്വന്തം പെട്ടിക്കട വില്‍ക്കേണ്ട അവസ്ഥയിലായത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window