Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
129 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, 70 എണ്ണം ബാറുകള്‍,76 കള്ളുഷാപ്പുകള്‍, നാലു ക്ലബുകള്‍ - ഉടന്‍ തുറക്കും
reporter
കേരളത്തില്‍ 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. കോടതിയുടെ വിധി വന്നതോടെ ഡീനോട്ടിഫൈ ചെയ്യാതെ തന്നെ ലൈസന്‍സുള്ളവയ്ക്ക് പ്രവര്‍ത്താനാനുമതി ലഭിക്കും. 129 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാനാകും, ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും, 76 കള്ളുഷാപ്പുകള്‍, നാലു ക്ലബുകള്‍, എന്നിവയും തുറക്കാന്‍ തീരുമാനമായിരുന്നു.
ജൂലൈ 11 നാണ് ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗരപരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്.

നേരത്തെ, സംസ്ഥാനത്തു കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നതിനായി കോര്‍പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളെ തരംതാഴ്ത്തി പുനര്‍ വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതോടെ പുതുതായി 130 മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കണക്കാക്കുന്നത്. ദേശീയ സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതിനാണു പാതയുടെ പദവി ഡിനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
 
Other News in this category

 
 




 
Close Window