Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
മഞ്ജുവിനെ കാണാനെത്തിയ ആ അമ്മ ആകാശവാണിയിലെ ബീഗം റാബിയയാണ്
reporter
കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ തന്നെ തേടിയെത്തിയ ഒരു അപൂര്‍വ്വ ആരാധികയെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. വേദിക്കരികിലെത്തി മഞ്ജുവാര്യരെ ആശ്ലേഷിക്കുന്ന വയോധികയെക്കുറിച്ച് മീഡിയ വണ്‍ ടിവി നല്‍കിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. പക്ഷേ മഞ്ജുവിനോ ആ വാര്‍ത്ത തയ്യാറാക്കിയവര്‍ക്കോ തിരിച്ചറിയാനാവാതിരുന്ന മുഖത്തിനുടമയെ ഒരുപക്ഷേ ശബ്ദം കൊണ്ട് കോഴിക്കോട്ടുകാര്‍ തിരിച്ചറിയും. വിശേഷിച്ചും പഴയ തലമുറയില്‍പ്പെട്ടവര്‍.
കഴിഞ്ഞ ദിവസം കോഴിക്കോട് പങ്കെടുത്ത ചടങ്ങില്‍ വച്ച് ഒരു ക്യാമറ പകര്‍ത്തി എടുത്ത നിമിഷം. ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മക്ക് എന്തൊക്കെയോ പറയാനും ബാക്കി ഉണ്ടെന്നു തോന്നി . എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നെ താങ്ങി നിര്‍ത്തട്ടെ. ഇത് പകര്‍ത്തിയ മാധ്യമത്തിനും ഈ ക്ലിപ്പിംഗ് എനിക്ക് അയച്ചു തന്ന സുഹൃത്തിനും നന്ദി. എവിടെയാണെങ്കിലും ഈശ്വരന്‍ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നല്‍കട്ടെ.
മഞ്ജു വാര്യര്‍

കോഴിക്കോട് ആകാശവാണിയുടെ ചരിത്രത്തിന്റെ ഭാഗമായ ബീഗം റാബിയ ആയിരുന്നു മഞ്ജു വാര്യരെ തേടിയെത്തിയ ആ 'അജ്ഞാത' ആരാധിക. ബാലലോകം, നാട്ടിന്‍പുറം, വനിതാവേദി തുടങ്ങിയ ആകാശവാണിയുടെ ജനപ്രിയപരിപാടികളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതമായ ശബ്ദം. അറുപത്തിയഞ്ച് വര്‍ഷമായി ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് ബീഗം റാബിയ. കെ.ടി.മുഹമ്മദിനും തിക്കോടിയനും പി.ഭാസ്‌കരനുമൊക്കെയൊപ്പം പ്രവര്‍ത്തിച്ചതിന്റെ പ്രൗഢമായ ഓര്‍മ്മകളുണ്ട് അവര്‍ക്ക്. ആകാശവാണിയില്‍ സജീവമായിരുന്ന ചെറുപ്പകാലത്ത് സിനിമയിലേക്ക് ലഭിച്ച ക്ഷണം തള്ളിക്കളഞ്ഞതിന്റെ ഓര്‍മ്മകളുമുണ്ട് അവര്‍ക്ക്. സത്യനും രാമു കാര്യാട്ടും നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. പക്ഷേ യാഥാസ്ഥിതിക ചുറ്റുപാടുകളോര്‍ത്ത് ഓഫര്‍ നിരസിച്ചു. കോഴിക്കോട് നഗരത്തിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ബീഗം റാബിയ ആകാശവാണിയില്‍ നിന്ന് ഇപ്പോള്‍ ക്ഷണം ലഭിച്ചാലും സന്തോഷത്തോടെ പോകും, പങ്കെടുക്കും.
 
Other News in this category

 
 




 
Close Window