Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ആരോഗ്യം
  Add your Comment comment
ഗര്‍ഭാവസ്ഥയില്‍ തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങളാണ് സെറിബ്രല്‍ പാള്‍സിക്ക് കാരണം
reporter
2014ലെ കണക്കനുസരിച്ച് ലോകത്തില്‍ ആയിരത്തില്‍ 3 4 പേര്‍ക്ക്ബാധിക്കുന്ന അസുഖമാണ് സെറിബ്രല്‍ പാള്‍സി. സെറിബ്രല്‍ പാള്‍സി ഒരു കുട്ടിയുടെ ശാരീരികമായ ചലനത്തെ ബാധിക്കുന്ന വൈകല്യമാണ്. മാനസി കമായ വളര്‍ച്ചാവൈകല്യങ്ങളും ഇതോടൊപ്പം കാണുന്നു.

തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങളോ, തലച്ചോറിന്റെ വളര്‍ച്ചാ വൈക്യലമോ ആണിതിനു കാരണം. പേശികള്‍ സ്വാഭാവികമായ ചലനങ്ങള്‍ക്ക് പറ്റാത്ത രീതിയില്‍ ഉറപ്പുണ്ടാകു ന്നതും പേശികള്‍ക്ക് അയവുണ്ടാവുന്നതും ശാരീരീക ചലനം ദുഷ്‌കരമാക്കുന്നു.

ഇതിന്റെ തീവ്രത വളരെ കുറഞ്ഞും കൂടിയും കണ്ടുവരാറുണ്ട്. ശരീര ത്തിന്റെ ഒരു ഭാഗത്തെ മാത്രം ബാധിക്കുന്നതും ഏകദേശം എല്ലാ മസിലുകളെയും ബാധിക്കുന്നതും കണ്ടുവരുന്നുണ്ട്.

മാനസിക വളര്‍ച്ചാകുറവ്, അപസ്മാരം, കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍ ഇവ കണ്ടുവരാറുണ്ട്. കഴുത്ത് ഉറയ്ക്കാന്‍ കാലതാമസം എടുക്കുന്നതു മുതല്‍ കുട്ടിക്ക് ശരീരം ബലം പിടിക്കുന്നതു നിമിത്തം വളര്‍ച്ചാ ഘട്ടങ്ങള്‍ ഒന്നും തന്നെ തരണം ചെയ്യാന്‍ സാധിക്കാത്ത തരത്തി ലുള്ള ടുെേമശര ഇജ യുള്ളകുട്ടികളും, പേശികള്‍ക്ക് ബലക്കുറവുമൂലം ഒന്നും ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള കുട്ടികളും ഉണ്ട്.

ഗര്‍ഭാവസ്ഥയിലോ, ജനനത്തിലോ, ജനിച്ച് 23 വര്‍ഷത്തിലോ കുട്ടിയുടെ തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങളാണ് സെറിബ്രല്‍ പാള്‍സിക്ക് മുഖ്യ കാരണം.
 
Other News in this category

 
 




 
Close Window