Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
മേല്‍ക്കുപ്പായം ധരിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ തുറന്ന ദിവസം അമ്പതോളം പെണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ നിന്നു പുറത്താക്കി. പ്രതിഷേധം അറിയിക്കാന്‍ ആണ്‍കുട്ടികളും ഇതേ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി.
reporter
പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിച്ച് ആണ്‍കുട്ടികള്‍ സ്‌കൂളിലെത്തി. കലിഫോര്‍ണിയയിലെ ഹോളിസ്റ്റര്‍ സാന്‍ ബെനിറ്റോ സ്‌കൂളിലാണ് എല്ലാവരെയും ഞെട്ടിച്ച് ആണ്‍കുട്ടികള്‍ എത്തിയത്. തോളിലേക്ക് ഇറങ്ങിയ മേല്‍ക്കുപ്പായം ധരിച്ചെന്ന് ആരോപിച്ച് ഓഗസ്റ്റ് 10 സ്‌കൂള്‍ തുറന്ന ദിവസം അമ്പതോളം പെണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. സഹപാഠികള്‍ക്കു നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതിഷേധമെന്നോണമാണ് ആണ്‍കുട്ടികളും ഇതേ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയത്.

പെണ്‍കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണം. ഇഷ്ടപ്പെട്ട വേഷം അണിയാനുള്ള അവകാശം ഈ ബഹുമാനത്തിന്റെ ഭാഗമാണ്. അല്ലാതെ കര്‍ശന നിയമങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടികളെ തളച്ചിടുന്നത് ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല. പുരുഷന്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാന്‍ പെണ്‍കുട്ടികള്‍ മൂടിപ്പൊതിയുന്ന വേഷം അണിയണമെന്നു പറയുന്നത് പഴഞ്ചന്‍ ചിന്താഗതിയാണ്. ഇതു പുരുഷന്‍മാരെ അപമാനിക്കുന്നതിനു തുല്യമാണ്. പുരുഷന്‍മാര്‍ എപ്പോഴും ലൈംഗികകാര്യങ്ങള്‍ മാത്രമാണു ചിന്തിക്കുന്നതെന്ന ധാരണയില്‍ നിന്നാണ് ഇത്തരം നിയമങ്ങള്‍ പിറവിയെടുക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികളെ പുറത്താക്കാന്‍ കാരണമായ വസ്ത്രങ്ങള്‍ സ്‌കൂളില്‍ ധരിക്കുന്നതിനു നിരോധനം ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് അധികൃതര്‍ കര്‍ശന നിലപാട് സ്വീകരിക്കുന്നതെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

ഇതിനു മുമ്പ് ഇത്തരം വേഷങ്ങള്‍ ധരിച്ചുവന്നവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. വസ്ത്രധാരണ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നുമില്ല. മുന്‍വര്‍ഷങ്ങളില്‍ മുതിര്‍ന്ന അനേകം വിദ്യാര്‍ഥികള്‍ തോളുകള്‍ പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ ധരിച്ചതിന്റെ തെളിവുകള്‍ ആല്‍ബങ്ങളില്‍ ഉണ്ടെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പറയുന്നത് ഈ നടപടി പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയെന്നാണ്. എന്തില്‍ നിന്നുള്ള സുരക്ഷയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അഡ്രിയാന്‍ റാമിറെസ് പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ അഭിപ്രായം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window