Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ബിസിനസ്‌
  Add your Comment comment
അച്ചടിച്ച 1000 രൂപയുടെ നോട്ടുകളെല്ലാം റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി
reporter
2016 നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ച 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരികെ ബാങ്കുകളില്‍ എത്തിയതായി റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. നവംബര്‍ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ 6.86 ലക്ഷം കോടി രൂപ മൂല്യമുള്ള ആയിരം രൂപ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്.
നോട്ട് നിരോധനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അസാധുവായി പ്രഖ്യാപിച്ച ആയിരം രൂപയുടെ 99 ശതമാനവും തിരികെയെത്തിയെന്ന് റിപ്പോര്‍ട്ട്. റിസര്‍വ്വ് ബാങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കിലാണ് നിരോധിച്ച ആയിരം രൂപയുടെ 99 ശതമാനവും തിരികെയത്തിയെന്ന് വ്യക്തമാക്കുന്നത്.
നവംബര്‍ എട്ടിന് പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യപിക്കുമ്പോള്‍ 6.86 ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. 2017 മാര്‍ച്ചില്‍ റിസര്‍വ്വ് ബാങ്കിന്റെ കണക്കു പ്രകാരം 8,925 കോടി രൂപയുടെ നോട്ടുകള്‍ വിപണിയിലുണ്ടെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനം കള്ളപ്പണം നിയന്ത്രിക്കാനെന്ന വാദമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും തിരികെ എത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്കും വാദങ്ങള്‍ക്കും തിരിച്ചടിയാകും.
 
Other News in this category

 
 




 
Close Window