Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വയനാട്ടില്‍ താമസിച്ചപ്പോള്‍ വൈത്തിരി റിസോര്‍ട്ട് വിലയ്ക്കു ചോദിച്ചയാളാണ് ഗുര്‍മീത്
reporter
വയനാട്ടിലെത്തിയ ഗുര്‍മീത് റാം റഹിം താന്‍ താമസിച്ച റിസോര്‍ട്ടിന്റെ ഭംഗികണ്ട് ഉടമയോടു ചോദിച്ചു: 'ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതല്‍ വില തരാം.' വയനാട് വൈത്തിരി വില്ലേജ് എംഡിയായിരുന്ന എന്‍.കെ.മുഹമ്മദ്, ഗുര്‍മീത് റാം റഹിമിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഇങ്ങനെ ഓര്‍ക്കുന്നു: ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തത്.

പക്ഷേ, വന്നപ്പോള്‍ ഞങ്ങളും അമ്പരന്നു. താടിയുണ്ടെന്നേയുള്ളൂ. മോഡല്‍ ലുക്കുള്ള സ്വാമി. സ്ത്രീകളായിരുന്നു കൂടുതലും ഒപ്പം. ഡ്രൈവര്‍ പോലെ ചുരുക്കം പുരുഷന്‍മാര്‍. കരിമ്പൂച്ചകളും പൊലീസുമൊക്കെയായി ഹോട്ടലിലെ മറ്റ് അതിഥികള്‍ക്കു ബുദ്ധിമുട്ടായി. പണമെല്ലാം പെട്ടിയിലായിരുന്നു. ഹോട്ടല്‍ ബില്ല് ചെക്കായി മതിയെന്നു പറഞ്ഞപ്പോള്‍ തങ്ങളുടെ ഡീലെല്ലാം കാഷ് വഴിയാണെന്നു പറഞ്ഞത്രേ.

പണം അടുക്കിയടുക്കിവച്ച പെട്ടി ഒന്നോ രണ്ടോ പേര്‍ സദാ കയ്യില്‍ കൊണ്ടുനടന്ന കൗതുകക്കാഴ്ചയും മുഹമ്മദ് ഓര്‍ക്കുന്നു.

മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതോടെ എല്ലാവരും അന്വേഷിച്ചത് രണ്ടു പേരെയാണ്. ഈ പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ മൊഴി നല്‍കിയ ആ രണ്ട് പെണ്‍കുട്ടികള്‍. എന്നാല്‍ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അവരെ കണ്ടെത്താനായിട്ടില്ല. അവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ: 'പെണ്‍കുട്ടികള്‍ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ...' പെണ്‍കുട്ടികളെപ്പറ്റിയുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. കോടതിവിധിയുടെ പേരില്‍ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പോടെ പെണ്‍കുട്ടികളുടെ ഈ തീരുമാനം കൂടുതല്‍ ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു ഭയത്തിനുമുണ്ട് കാരണം. ഗുര്‍മീതിനെതിരെ പരാതി നല്‍കിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെണ്‍കുട്ടികളിലൊരാള്‍ മുന്‍പ് സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'സ്വതന്ത്രമായി ഒരിടത്തേക്കും പോകാന്‍ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്...' പെണ്‍കുട്ടി പറഞ്ഞു.

ഗുര്‍മീതിന്റെ അനുമതിയില്ലാതെ ആശ്രമത്തില്‍ യാതൊന്നും നടന്നിരുന്നില്ല. അനുയായികളാകട്ടെ അദ്ദേഹം എന്തു പറഞ്ഞാലും അത് ദൈവത്തിന്റെ സന്ദേശമാണെന്നു കരുതി നടപ്പിലാക്കുകയാണു പതിവ്. അനുയായികളില്‍ നിന്നു മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥരില്‍ നിന്നു വരെ കേസ് പിന്‍വലിക്കാനുള്ള നീക്കമുണ്ടായി എന്നതാണു സത്യം. പക്ഷേ വിവാഹിതരായ രണ്ടു യുവതികള്‍ ഭര്‍ത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുര്‍മീതിനെ മാനഭംഗക്കേസില്‍ ശിക്ഷിക്കാനിടയാക്കിയത്. ഒപ്പം ഒട്ടേറെ സമ്മര്‍ദമുണ്ടായിട്ടും വഴങ്ങാതെ കേസുമായി മുന്നോട്ടുപോയ സിബിഐയുടെ സമര്‍ഥരും അര്‍പ്പണബോധമുള്ളവരുമായ ഏതാനും ഉദ്യോഗസ്ഥന്മാരുടെ അന്വേഷണവും.
 
Other News in this category

 
 
 
Close Window