Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഫ്‌ലോയിഡ് മെയ്‌വെതര്‍; ബോക്‌സിങ്ങില്‍ അന്‍പതു തവണ വിജയിച്ച താരം
reporter
നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം കോണര്‍ മഗ്രിഗറിനെ ഇടിച്ചിട്ട് ഫ്‌ലോയിഡ് മെയ്‌വെതര്‍. പത്തു റൗണ്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെയ്‌വെതറിന്റെ വിജയം. ഇതോടെ പ്രഫഷണല്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ അന്‍പതു കളികളില്‍ ജയിച്ചെന്ന റെക്കോര്‍ഡ് മെയ്‌വെതറിനു സ്വന്തം.

പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമൊക്കെയായി ഒറ്റ മല്‍സരം കൊണ്ട് ഏതാണ്ട് നാലായിരം കോടി രൂപയാണു പ്രതീക്ഷിച്ചിരുന്ന വരുമാനം. ഇതിന്റെ വലിയൊരു ഭാഗം രണ്ടു പേര്‍ക്കും പ്രതിഫലമായി ലഭിക്കും.

സകല അടവും പയറ്റി എതിരാളികളെ കീഴ്‌പ്പെടുത്തുന്ന മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്ന ആയോധനകലയിലെ പ്രധാന ചാംപ്യന്‍ഷിപ്പാണ് അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ് (യുഎഫ്‌സി). ഏതാനും വര്‍ഷമായി അവിടെ ഒരൊറ്റ രാജാവേയുള്ളൂ, കോണര്‍ മഗ്രിഗര്‍. വിവിധ ഭാര ഇനങ്ങളായ ലൈറ്റ്!വെയ്റ്റ്, ഫെതര്‍വെയ്റ്റ് വിഭാഗങ്ങളില്‍ ഒരേ സമയം ജേതാവായി ഇരുന്നയാള്‍. ഫെതര്‍വെയ്റ്റ് ചാംപ്യനായി പത്തു വര്‍ഷം തുടര്‍ന്ന ജോസ് ആള്‍ഡോയെ വെറും 13 സെക്കന്‍ഡുകൊണ്ടു നിലംപരിശാക്കിയ 'നൊട്ടോറിയസ്' മഗ്രിഗര്‍. പഞ്ചിങ് ശക്തികൊണ്ട് ശ്രദ്ധേയന്‍. അയര്‍ലന്‍ഡിലെ തൊഴില്‍രഹിതനായ ചെറുപ്പക്കാരനില്‍ നിന്ന് രാജ്യത്തിന്റെ ഐക്കണായി മാറിയ താരം.
 
Other News in this category

 
 




 
Close Window