Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ധനകാര്യ വകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളി; ബെവ്‌കോയില്‍ 85000 രൂപ തന്നെ ഓണം ബോണസ്
Reporter

തിരുവനന്തപുരം: ബെവ്‌കോയില്‍ 85000 രൂപ ബോണസ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഭീമമായ തുക ബോണസ് അനുവദിക്കുക അസാധ്യമെന്ന ധനവകുപ്പിന്റെ അഭിപ്രായം തള്ളിയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം . അടുത്ത വര്‍ഷം ഡെപ്യൂട്ടേഷനില്‍ പോകുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കില്ല.

85000 രൂപ ബോണസ് നല്‍കുന്നതിനെതിരെ ധനകാര്യ വകുപ്പ് രംഗത്തെത്തിയിരുന്നു. ഓണം അലവന്‍സായി വന്‍തുക ബോണസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ധനമന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.ബെവ്‌കോയിലെ വലിയ തോതിലുള്ള ബോണസിന്റെ ധനപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും, ബോണസിന് പരിധി നിശ്ചയിക്കണമെന്നും ധനമന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി പൂര്‍ണമായും തള്ളിയിരിക്കുന്നു.

ബെവ്‌കോ ജീവനക്കാര്‍ക്ക് 85,000 രൂപ ബോണസ് അനുവദിച്ച് സര്‍ക്കാര്‍ കഴിഞ്ഞആഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ വിവിധ വകുപ്പുകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി ബോണസ് കുറയ്ക്കില്ലെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കെഎസ്ആര്‍ടിസി അടക്കമുള്ള മറ്റു സ്ഥാപനങ്ങളില്‍ ശമ്പളം പോലും നല്‍കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇത്രയും ഭീമമായ തുക ബോണസ് നല്‍കുന്നത് ശരിയല്ല. മാത്രമല്ല ധനപരമായ നിരുത്തരവാദിത്തവുമാണ്. ബോണസിന് പരിധി നിയന്ത്രിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കെഎസ്എഫ് ഇയ്ക്ക് ഒരു ലക്ഷം രൂപ വരെയുണ്ടായിരുന്ന ഇന്‍സെന്റീവ്, 75,000 രൂപയാക്കി നിജപ്പെടുത്തിയിരുന്നു. ഈ മാതൃക ബെവ്‌കോയിലും പിന്തുടരണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ബെവ്‌കോയില്‍ ബോണസ് 80,000 രൂപയായിരുന്നു. ഇതാണ് 85,000 രൂപയായി വര്‍ധിപ്പിച്ചത്.

സര്‍ക്കാരിന് ഏറ്റവും അധികം വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സ്ഥാപനം എന്ന നിലയിലും, കൂടുതല്‍ ജോലിയെടുക്കുന്നത് പരിഗണിച്ചുമാണ് ബെവ്‌കോ ജീവനക്കാരുടെ ബോണസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 
Other News in this category

 
 




 
Close Window